ആ കാഴ്ച സങ്കടക്കാഴ്ചയായി... മരം മുറിക്കുന്നതിനിടയില്‍ മരക്കൊമ്പ് തെറിച്ച് തലയില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ആ കാഴ്ച സങ്കടക്കാഴ്ചയായി... മരം മുറിക്കുന്നതിനിടയില്‍ മരക്കൊമ്പ് തെറിച്ച് തലയില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മരം വെട്ടുകാരുടെ സഹായിയും ഡ്രൈവറുമായ ആളാണ് മരിച്ചത്. ചേര്‍ത്തല നഗരസഭ എട്ടാം വാര്‍ഡ് വട്ടക്കാട്ട് പരേതനായ പരമേശ്വരന്റെ മകന് ഹരികുമാര്‍ (മധു 50) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം നടന്നത്. ശവേശേരി വിഷുണു ക്ഷേത്രത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ ഹരി കുമാറിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം വീട്ടുവളപ്പില്‍ നടന്നു. ഭാര്യ ജോസ്ന , മകന് ശരണ്‍ കൃഷ്ണ.
https://www.facebook.com/Malayalivartha























