വാണിജ്യ അളവിൽ ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തിയ പ്രതികൾക്ക് 28 വർഷം ജീവപര്യന്തം കഠിന തടവും 06 ലക്ഷം രൂപ പിഴയും വിധിച്ചു

വാണിജ്യ അളവിൽ ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തിയ കേസിലെ മൂന്ന് പ്രതികൾക്കും 28 വർഷം കഠിന തടവും 06 ലക്ഷം വീതം പിഴയും വിധിച്ച് കോടതി ഉത്തരവായി.
തമിഴ്നാട് തൂത്തുകുടി വില്ലേജിൽ തൂത്തുക്കുടി താലൂക്കിൽ നാലാം തെരുവിൽ ബ്ലൂ പാലരായാർപൂരം വീട്ടിൽ ആൻറണി സ്വാമി മകൻ ആന്റണി റോസാരി റൊണാൾഡോ(45), ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ പാണ്ടിപ്പാറ മണിച്ചിറയ്ക്കൽ വീട്ടിൽ തോമസ് മകൻ ബിനോയ് തോമസ് (50),ഇടുക്കി ജില്ലയിൽ തങ്കമണി വില്ലേജിൽ കൽവരിമാണ്ട് തോണ്ടിപ്പറമ്പ് എട്ടാം മൈൽ പാണ്ടിപ്പാറ താമസം നീലകണ്ഠൻ മകൾ റ്റി.എൻ.ഗോപി (74) ശിക്ഷിച്ചത്.തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ.പി.അനിൽകുമാറിന്റെ താണ് ഉത്തരവ്.
നെർക്കോട്ടികിസ് വകുപ്പ് 8(c) r/w 20(b)(ii)(c) പ്രകാരവും 20(b)(ii)(c) r/w 8 (c)& 29 പ്രകാരവും 14 വർഷംവീതം കഠിനതടവും 01ലക്ഷം രൂപ വീതം പിഴയും, പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം അധിക കഠിന തടവും വിധിച്ചു.
6.360 കിലോ ഹാഷിഷ് ഓയിൽ വിൽപ്പനക്കായി ഉല്ലാസ് എന്ന ആളുടെ പങ്കൽ നിന്നും മൂന്നാം പ്രതി ഗോപി രണ്ടാം പ്രതിയുടെ നിർദ്ദേശപ്രകാരം വിൽപ്പനയ്ക്കായി വാങ്ങി സൂക്ഷിച്ചു. ഇത് 2018 സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരം കല്യാൺ സിൽക്സ് എന്ന സ്ഥാപനത്തിൻറെ പാർക്കിംഗ് ഏരിയയുടെ എതിർവശം വച്ച്
മാലിദ്വീപ്കാർക്ക് വിൽപ്പന നടത്തുന്നതിന് വേണ്ടി രണ്ടും, മൂന്നും പ്രതികൾ ഹാഷിഷ് ഓയിൽ കൊണ്ടുവരികയും ഇത് വാങ്ങുവാൻ വന്ന ഒന്നാം പ്രതി അടക്കമുള്ളവരെ ഹാഷിഷ് ഓയിൽ കൈമാറ്റം ചെയ്ത സമയം തിരുവനന്തപുരം എക്സൈസ് സർക്കിൾ ഓഫീസർ ആയിരുന്ന റ്റി.അനികുമാർ
പ്രതികളെ അറസ്റ്റ് ചെയ്തത്.തുടർന്ന് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ( എൻഫോഴ്സ്മെന്റ്) തിരുവനന്തപുരം ആയിരുന്ന സുൽഫിക്കർ പ്രതികൾക്ക് എതിരെ കമ്പ്ലൈന്റ് ഫയൽ ചെയ്തിട്ടുള്ളതാണ്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെയും 48 തൊണ്ടിമുതലുകളും 91 രേഖകളും വിസ്തരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. പ്രതിഭാഗത്തുനിന്നും 17 സാക്ഷികളെയും 15 കൂടുതൽ രേഖകളും മാർക്ക് ചെയ്തു. കൂടാതെ കോടതി 11 രേഖകൾ കൂടി മാർക്ക് ചെയ്തു.
വിചാരണവേളയിൽ, പ്രതികളെ കട്ടപ്പനയിൽ നിന്ന് അനധികൃതമായി അറസ്റ്റ് ചെയ്തു കേസിൽ ഉൾപ്പെടുത്തിയത് ആണെന്ന് തെളിയിക്കുന്നതിന് വേണ്ടി പ്രതിഭാഗം സിസിടിവി ഫൂട്ടേജ് അടക്കം ഹാജരാക്കുകയും ചെയ്തു. മൂന്നാം പ്രതിയുടെ ഭാര്യയെയും മാധ്യമപ്രവർത്തകരെയും രണ്ടാം പ്രതി എയും പ്രതിഭാഗം സാക്ഷികളായി വിസ്തരിക്കുകയും ചെയ്തിട്ടുള്ളതാണ്. പ്രതികളെ അറസ്റ്റ് ചെയ്യുന്ന സമയം പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും ഈ കൃത്യത്തിന് ഉൾപ്പെട്ട 6,72,500/ രൂപയും കേസിലേക്ക് കണ്ടു കെട്ടണം എന്നുള്ള പ്രോസിക്യൂഷൻ വാദം കോടതി ശരി വയ്ക്കുകയും ചെയ്തു. കൂടാതെ ഈ കേസിൽ പിടിക്കപ്പെടേണ്ട പ്രതികളെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാൽ കണ്ടെടുത്ത തൊണ്ടിമുതലായ ഹാഷിഷ് ഓയിലുകൾ സൂക്ഷിക്കുവാനും കോടതി ഉത്തരവായി.
പ്രോസീക്യൂഷൻ വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ ഡി. ജി. റെക്സ്, അഭിഭാഷകർ ആയ സി. പി. രഞ്ജു, ജി. ആർ. ഗോപിക, പി. ആർ. ഇനില രാജ് എന്നിവർ ഹാജരായി. "
https://www.facebook.com/Malayalivartha























