Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

അമ്പലമുക്ക് വിനീത കൊലക്കേസ്... വിചാരണക്ക് എത്താത്ത പോലീസ് ഉദ്യോഗസ്ഥരെയും ഡോക്ടറെയും ഹാജരാക്കണമെന്ന് ഡി.ജി.പിയോട് കോടതി

26 OCTOBER 2024 06:55 AM IST
മലയാളി വാര്‍ത്ത

കേസ് വിചാരണക്ക് കോടതിയില്‍ എത്താതിരുന്ന സി.ഐ അടക്കമുളള നാല് പോലീസ് ഉദ്യോഗസ്ഥരെയും പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടറെയും ഹാജരാക്കാന്‍ കോടതി ഡി. ജി. പിക്ക് നിര്‍ദ്ദേശം നല്‍കി.


പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചരുവളളികോണം സ്വദേശിനി വിനീത കൊലക്കേസിലെ വിചാരണക്ക് എത്താതിരുന്ന തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥരെയും ഡോക്ടറെയും ഹാജരാക്കാനാണ് കേരള ഡി.ജി.പിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഈ നിര്‍ദ്ദേശത്തിന്റെ പകര്‍പ്പ് തമിഴ്‌നാട് ഡി.ജി.പിക്കും ഇമെയില്‍ മുഖേന കോടതി കൈമാറി. ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂന്‍ മോഹനന്റേതാണ് ഉത്തരവ്.


തമിഴ്‌നാട് െ്രെകം ബ്രാഞ്ച് സി.ഐ മാരായ എം. പിറൈചന്ദ്രന്‍, എന്‍. പാര്‍വ്വതി, കന്യാകുമാരി ആരുള്‍വായ്‌മൊഴി എസ്.ഐ മാരായ പി. നീതിരാജ്, എന്‍. ശിവകുമാര്‍, ഫോറന്‍സിക് സര്‍ജ്ജന്‍ ഡോ.ആര്‍. രാജമുരുകന്‍ എന്നിവരായിരുന്നു കേസിലെ സാക്ഷികള്‍. വിനീത കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് കേസിലെ പ്രതിയും കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗര്‍ സ്വദേശിയുമായ രാജേന്ദ്രന്‍ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു.


വെളളമഠം സ്വദേശികളായ കസ്റ്റംസ് ഓഫീസര്‍ സുബ്ബയ്യ, ഭാര്യ വാസന്തി, മകള്‍ 13 കാരി അഭിശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ കേസ് അന്വേഷിച്ചവരാണ് സാക്ഷികളായ നാല് പോലീസ് ഉദ്യോഗസ്ഥരും. പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടറായിരുന്നു മറ്റൊരു സാക്ഷി. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് പേരൂര്‍ക്കടയിലെ ഹോട്ടലില്‍ ജോലിക്കാരനായി എത്തിയ ശേഷം സമീപത്തെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തി അവരുടെ സ്വര്‍ണ്ണമാല കവര്‍ന്നത്. പ്രതി പിന്തുടര്‍ന്ന് വന്ന കൊലപാതക രീതിയും സമാനതകളും തെളിയിക്കുന്നതിനാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഇവരെ സാക്ഷികളാക്കമണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.


2022 ഫെബ്രുവരി ആറിന് കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഉടനീളം ഉളളപ്പോഴാണ് പട്ടാപ്പകല്‍ തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം പ്രതി ചെയ്തത്. ഇതിനു ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ തിരുനെല്‍വേലി കാവല്‍ കിണറിന് സമീപത്തെ ലോഡ്ജില്‍ നിന്നാണ് പോലീസ് പിടികൂടിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (5 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (6 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (6 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (6 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (6 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (7 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (7 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (9 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (9 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (10 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (10 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (11 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (12 hours ago)

Malayali Vartha Recommends