പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി ഇന്ന്....

പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി ഇന്ന്. പ്രതികള്‍ രണ്ടു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ടായിരുന്നു. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്. വിനായക റാവുയായിരിക്കും ശിക്ഷ വിധിക്കും. ഇന്നലെയാണ് രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചത്. 2020 ക്രിസ്മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
ഇതര ജാതിയില്‍നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് എന്ന അപ്പു ആണ് കൊല്ലപ്പെട്ടത്. വിവാഹത്തിന്റെ 88ാം നാളില്‍ അനീഷ് കുത്തേറ്റ് മരിക്കുകയായിരുന്നു.
കേസില്‍ അനീഷിന്റെ ഭാര്യഹരിതയുടെ അമ്മാവന് ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാംപ്രതിയും ഹരിതയുടെ അച്ഛന്‍തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാംപ്രതിയുമാണ്. പ്രതികള്‍ക്ക് തൂക്കുകയര്‍ തന്നെ വേണമെന്ന് അനീഷിന്റെ കുടുംബം പ്രതികരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























