സരിതയെ സിപിഎം വിലയ്‌ക്കെടുക്കാന്‍ നോക്കിയിട്ടില്ലെ: പിണറായി

സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്.നായരെ സിപിഎം വിലയ്‌ക്കെടുക്കാന്‍ നോക്കിയിട്ടില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഇത്തരം രാഷ്ട്രീയ നെറികേടുകള്‍ക്ക് സിപിഎം കൂട്ടുനില്‍ക്കില്ലെന്നും സര്‍ക്കാരിന്റെ വക്കാലത്തുമായി എ.കെ ആന്റണിയെപ്പോലെയുള്ള നേതാവ് രംഗത്തെത്തിയത് പരിഹാസ്യമാണെന്നും പിണറായി കോട്ടയത്ത് പറഞ്ഞു. ഇ.പി ജയരാജന്‍ പറഞ്ഞിട്ടാണെന്നും സോളാറിലെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ 10 കോടി രൂപ നല്‍കാമെന്നും പറഞ്ഞ് പ്രശാന്ത് എന്നൊരാള്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്ന് സരിത എസ്.നായര്‍ ഇന്നലെ സോളാര്‍ കമ്മിഷനില്‍ വെളിപ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha