മമ്മിയ്ക്കു വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്; ഞാന്‍ മാലാഖമാരില്‍ വിശ്വസിക്കുന്നു: ഷാന്‍ ജോണ്‍സന്‍

മമ്മിയ്ക്കു വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത് .ഡാഡിയും അച്ചുവും (അനിയന്‍ റെന്‍ ജോണ്‍സന്‍)പോയ ശേഷം മമ്മിമാനസികമായും ശാരീരികമായും തകര്‍ന്നു. ഡാഡി മരിച്ചു ആറു മാസം കഴിഞ്ഞപ്പോള്‍റെന്‍ പോയി. എല്ലാം അപ്രതീക്ഷീതം( ഇന്നലെ ഷാനും അപ്രതീക്ഷിതമായി പോയി. സുന്ദരമായ ഒരു മെലഡി ഇടയ്ക്ക് നിലയ്ക്കും പോലെ) ഞാന്‍ മമ്മിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ആമരുന്ന് ഡോക്ടര്‍മാര്‍ക്ക് അറിയില്ല. സംഗീതവും സ്‌നേഹവും നിറഞ്ഞ മരുന്ന്. ഡാഡിയും അച്ചുവും എപ്പോഴുംഎന്റെ ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്നു.
അകാലത്തില്‍ പൊലിഞ്ഞ യുവ ചലച്ചിത്ര പിന്നണി ഗായിക ഷാന്‍ ജോണ്‍സന്റെ വാക്കുകളായിരുന്നുഇത്. ഒരു ഓണ്‍ലൈന്‍ ന്യൂസിന് മൂന്നുവര്‍ഷംമുമ്പാണ് ഷാനെ വിളിക്കുന്നത്.ഡാഡിമരിച്ചപ്പോള്‍ എഡിറ്റോറിയല്‍എഴുതിയ പത്രത്തില്‍ നിന്ന് വിളിച്ചതില്‍ സന്തോഷം.എന്റെ ആദ്യ അഭിമുഖമാണ്. എപ്പോഴും പ്രസരിപ്പുള്ള മുഖം പോലെ പ്രസരിപ്പ് നിറഞ്ഞ് ഷാന്റെ വാക്കുകള്‍. വര്‍ഷങ്ങളായി അടുപ്പമുള്ള ആളെ പോലെ ദീര്‍ഘമായി സംസാരിച്ചു.അഭിമുഖത്തിനു ശേഷം നല്ലൊരു സൗഹൃദം വളര്‍ന്നു.സൗഹൃദങ്ങളില്‍ എപ്പോഴും ഷാന്‍ മുങ്ങിത്താഴുമായിരുന്നു. ഉള്ളിലെ നൊമ്പരങ്ങള്‍ പാട്ടിലൂടെയാണ് ഷാന്‍ പങ്കുവച്ചത്.
''ഞാന്‍ ഡാഡിയുടെ ഫാനാണ്.ഇത്ര ഭംഗിയായികം പോസ് ചെയ്യാന്‍ എങ്ങനെ കഴിയുന്നുവെന്ന് അതിശയിച്ചിട്ടുണ്ട്. ഡാഡിക്ക് ഞാന്‍ ടിന്റുവാണ്. ഈ പേരിട്ടത് ഡാഡിയാണ്.എന്നാല്‍ ഡാഡിയുടെ നേര്‍ വിപരീതമാണ് എന്റെ സ്വഭാവം.ഞാന്‍ ഒരു സംസാരപ്രിയയാണ്. എന്റെ ഈ സ്വഭാവം ഡാഡിക്ക് ഇഷ്ടമല്ല.എന്നോട് ദേഷ്യമുണ്ടെങ്കില്‍ ഡാഡി അതുമമ്മിയോട് കാട്ടും.വളരെ വ്യത്യസ്തമായ ശബ്ദമാണ് എന്റേത്. കര്‍ണാട്ടിക്കും വെസ്‌റ്റേണും ഒരുപോലെ എല്ലാ ഗായകര്‍ക്കും കഴിയില്ല. ഡാഡി എനിക്കുതന്ന പ്രശംസയാണിത് . ഡാഡിയുടെ സംവിധാനത്തില്‍ പാടണമെന്ന ആഗ്രഹം സാധിച്ചില്ല. ചെന്നൈയില്‍മാര്‍ക്കറ്റിംഗ് മേഖലയിലായിരുന്നു ഷാനിന് ജോലി. പകല്‍ അതില്‍ മുഴുകും.രാത്രി പാട്ടെഴുത്തും സംഗീതവും റെക്കാര്‍ഡിംഗും. കുറേകാര്യങ്ങള്‍ ഒരുമിച്ചു കൊണ്ടു പോവാറുണ്ട് പണ്ടേഞാന്‍.അതൊരു സുഖമാണ്'' ഷാന്റെ വാക്കുകള്‍.
തലേ ദിവസം ഒരു പാട്ട് റെക്കാര്‍ഡ് ചെയ്തുവന്നു ഉറങ്ങാന്‍ കിടന്ന ഷാന്‍ പ്രിയപ്പെട്ടവരുടെ ഹൃദയത്തില്‍ കണ്ണിര്‍മഴനിറച്ചാണ് യാത്രയായത്.ഡാഡിയെ പ്പോലെ അച്ചുവും ഓര്‍മിക്കണമെന്ന് ഷാന്‍ ആഗ്രഹിച്ചു. ഷാന്റെയും അച്ചുവിന്റെയും ഓര്‍മ ചിത്രങ്ങള്‍ കോര്‍ത്തിണക്കി ആല്‍ബം ഒരുക്കിഷാന്‍. അച്ചുവിന്റെ ജന്മദിനമായ നവംബര്‍ 16ന് യുട്യൂബി ല്‍റിലീസ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.എല്ലാത്തിനും പിന്നില്‍ ഷാന്റെ സുഹൃത്തുക്കളുടെ മുഖങ്ങളുണ്ടായിരുന്നു.ഷാന്റെയും റെന്നിന്റെയും കളിക്കൂട്ടുകാരനും സംഗീത സംവിധായകന്‍ രാജാമണിയുടെ മകനുമായ അച്ചുരാജാമണിയായിരുന്നു മുന്നില്‍. ഫെബ്രുവരി26ന് റെന്നിന്റെ അഞ്ചാംചരമ വാര്‍ഷികമാണ്. തൃശൂര്‍നെല്ലികുന്ന് പള്ളിയില്‍റെന്നിന്റെ കല്ലറയില്‍ ഓര്‍മപ്പൂക്കള്‍ അര്‍പ്പിക്കാന്‍ഷാന്‍ വരില്ല. ഒരേ കല്ലറയില്‍ ഉറങ്ങുകയാണ് ഷാനിന്റെ ഡാഡിയും റെന്നും.ഇവിടേക്കുത്തന്നെയാണ് ഷാന്‍വരുന്നത്. ദിസൗണ്ട് ബള്‍ബ് എന്നമ്യൂസിക് ബാന്റിന്റെ പ്രവര്‍ത്തനത്തിലായിരുന്നുഷാന്‍. സിനിമയില്‍ അഭിനയിക്കാന്‍ഷാന്‍ ഒരുപാട് ആഗ്രഹിച്ചു. ഹ്രസ്വചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ രണ്ടാമത്തെ ആഴ്ച ഷാനെ വിളിച്ചു.സുഭാഷ് തിരുവില്വാമല സംവിധാനം ചെയ്യുന്ന മാധുരി എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്നു ആരായാനായിരുന്നു വിളി. ഫോണ്‍ വിളിക്കുമ്പോള്‍ ചെന്നൈയിലെ പ്രളയക്കെടുതികള്‍ക്ക് നടുവിലായിരുന്നുഷാന്‍.
വെള്ളം അല്‍പം ഇറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ഫോണ്‍ കട്ടാവും. ഞാന്‍ വീട്ടില്‍ വന്നാല്‍ ഉടന്‍ വിളിക്കാം. ഇന്നലെ കണ്ടു പിരിഞ്ഞ ശേഷം വിളിക്കുന്നതു പോലെയായിരുന്നു ആഹ്‌ളാദം നിറഞ്ഞ ഷാന്റെ വാക്കുകള്‍.അല്‍പം കഴിഞ്ഞു ലാന്‍ഡ് ഫോണില്‍ നിന്ന് വിളിച്ചു.തൃശൂര്‍ നഗര പശ്ചാത്തലമാണ് കഥ എന്ന അറിഞ്ഞപ്പോള്‍ ആകാംക്ഷയായി.അപഥ സഞ്ചാരം നടത്തുന്ന സ്ത്രീയുടെവേഷമെന്ന് അറിഞ്ഞപ്പോള്‍ കഥ വിശദമായികേട്ടു.''കഥ ഇഷ്ടപ്പെട്ടു. നന്നായി അഭിനയിക്കാനുണ്ട്. പക്ഷേ ഞാന്‍ ചെയ്താല്‍ ഡാഡിയുടെ പേര് ചീത്തയായാലോ''ഷാന്‍ ആശങ്ക പങ്കുവച്ചു. അടുത്ത ദിവസവും ഷാന്‍ വിളിച്ചു.വിഷമം തോന്നരുതെന്ന് പറയാനായിരുന്നു ആ വിളി.പിന്നെ ഷാന്റെ വിളിവന്നില്ല. വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ മാത്രം. വാട്‌സ് ആപ്പില്‍ഷാന്‍ പുഞ്ചിരിതൂവുന്ന ചിത്രം.ഞാന്‍ മാലാഖമാരില്‍ വിശ്വസിക്കുന്നു എന്നാണ് സ്റ്റാറ്റസ്. മാലാഖമാര്‍ വന്നു ഷാനെ കൂട്ടിക്കൊണ്ടു പോയതാവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha