അന്തരീക്ഷ താപനിലയിലുണ്ടായ വ്യത്യാസം; ത്വാഹ പള്ളി ബീച്ചിൽ ചാളക്കൂട്ടം കരക്കടിഞ്ഞു...

അന്തരീക്ഷ താപനിലയിലുണ്ടായ വ്യത്യാസം കാരണം അകലാട് ത്വാഹ പള്ളി ബീച്ചിൽ ചാളക്കൂട്ടം കരക്കടിഞ്ഞു. നാട്ടുകാർ മീൻപിടിക്കാൻ കൂട്ടത്തോടെ ബീച്ചിലേക്കെത്തുന്ന കാഴ്ചയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് ത്വാഹ പള്ളി ബീച്ചിൽ ചാളക്കൂട്ടം കരയ്ക്കെത്തിയത്. ബീച്ചിൽ ഉണ്ടായിരുന്നവരും വിവരമറിഞ്ഞ് ഓടി എത്തിയവരും ചാളക്കൂട്ടത്തെ കിട്ടിയ പാത്രങ്ങളില്‍ വാരിയെടുത്തു.
അടിത്തട്ടിൽ ഓക്സിജൻ കിട്ടാത്ത അവസ്ഥയുണ്ടാകുന്നതോടെയാണ് ചാള മീൻ കരക്കടിയുന്നതെന്നാണ് ശാസ്ത്രീയ വശം. ഒരു തീരപ്രദേശത്തേക്ക് മുഴുവനും കൂട്ടത്തോടെ ചാള ചാകര എത്തിയത് വലിയ കൗതുകമാണ് നിറയ്ക്കുന്നത്. വിവരമറിഞ്ഞ് മീൻ ശേഖരിക്കാനും വീഡിയോ പകർത്താനുമായി തൊട്ടടുത്ത പ്രദേശങ്ങളിൽ നിന്നുമെല്ലാം ആളുകൾ എത്തിയിരുന്നു. വാരിയ ചാളക്കൂട്ടത്തിനു കിലോയ്ക്ക് 50 രൂപ വരെയായിരുന്നു വിലയിട്ടത്. എന്നാൽ അത്രത്തോളം ചാള കരയ്ക്കടിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























