ആന്റണി എത്തിയത് സര്‍ക്കാരിന്റെ വക്കാലത്തുമായെന്ന് പിണറായി

എ.കെ. ആന്റണിക്കെതിരെ വിര്‍ശനവുമായി പിണറായി വിജയന്‍. മന്ത്രിമാര്‍ക്കെതിരെ സ്ത്രീപീഡനം ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ വന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന് വക്കാലത്തുമായി ആന്റണി എത്തിയതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. കടക്കെണിയിലായ സംസ്ഥാനത്തെയാണ്, ഇതുപോലൊരു വികസനം നടന്ന കാലഘട്ടം ഇല്ല എന്ന രീതിയില്‍ ആന്റണി അവതരിപ്പിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു. നവകേരള മാര്‍ച്ചിന്റെ ഭാഗമായി കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെ പ്രതിരോധിച്ച എ.കെ. ആന്റണിയെ കണക്കറ്റ് വമര്‍ശിച്ചുകൊണ്ടായിരുന്നു പിണറായിയുടെ വാര്‍ത്താ സമ്മേളനം. സംസ്ഥാനം ഉണ്ടായ ശേഷം ആകെ ഉണ്ടായ കടത്തെക്കാള്‍ കൂടുതലാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വരുത്തിവച്ചത്. ഈ അവസ്ഥയിലുള്ള കേരളത്തെയാണ് സുവര്‍ണകാലഘട്ടം എന്നു ആന്റണി വിശഷിപ്പിച്ചതെന്നു പിണറായി പരിഹസിച്ചു. യുഡിഎഫിനെതിരെ മൊഴികൊടുക്കാന്‍ സരിതയ്ക്ക് പത്തുകോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തെ ആവര്‍ത്തിച്ച് നിഷേധിച്ച പിണറായി നെറികെട്ട രാഷ്ട്രീയം സിപിഎം ചെയ്യില്ലെന്നും പറഞ്ഞു. ഇടതുമുന്നണി വിപുലീകരണത്തില്‍ മുന്‍ നിലപാട് ആവര്‍ത്തിച്ച പിണറായി എന്നാല്‍ പി.സി. ജോര്‍ജിനെ മുന്നണിയിലെടുക്കുന്ന കാര്യം നിലവില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha