ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട 30ന് വൈകിട്ട് 5ന് തുറക്കും....

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട 30ന് വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെയും മകന് കണ്ഠരര് ബ്രഹ്മദത്തന്റെയും സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കുന്നതാണ്.അന്ന് പ്രത്യേക പൂജകളൊന്നുമില്ല. 31നാണ് ചിത്തിര ആട്ടവിശേഷം.
തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ടതാണ് ചിത്തിര ആട്ടവിശേഷം. തുലാമാസത്തിലെ ചിത്തിരനാളില്‍ അദ്ദേഹം ശബരിമലയിലെത്തി മണ്ഡലപൂജയ്ക്ക് ആയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി നടയ്ക്കുവച്ചിരുന്നു. ഇതിന്റെ ഓര്‍മ്മപുതുക്കലാണ് ചിത്തിര ആട്ടവിശേഷം.
അന്ന് പുലര്‍ച്ചെ 5ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും. തുടര്‍ന്ന് കിഴക്കേ മണ്ഡപത്തില്‍ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ ഗണപതിഹോമം. 5.30 മുതല്‍ ഏഴുവരെയും ഒമ്പത് മുതല്‍ 11വരെയും നെയ്യഭിഷേകം. 7.30ന് ഉഷഃപൂജ. തുടര്‍ന്ന് ഉദയാസ്തമയപൂജ, 25 കലശം, കളഭാഭിഷേകം, ഉച്ചപൂജ. വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ. രാത്രി 10ന് നടയടയ്ക്കും. മണ്ഡല മഹോത്സവത്തിനായി നവംബര്‍ 15ന് വൈകുന്നേരം 5ന് നട തുറക്കും.
https://www.facebook.com/Malayalivartha























