കണ്ണീര്‍ക്കാഴ്ചയായി... മലപ്പുറം താനൂരില്‍ ട്രെയിന്‍ തട്ടി യുവതിയ്ക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... മലപ്പുറം താനൂരില്‍ ട്രെയിന്‍ തട്ടി യുവതിയ്ക്ക് ദാരുണാന്ത്യം. ഇന്ന് രാത്രിയോടെ താനൂര്‍ മീനടത്തൂരിന് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. ഒഴൂര്‍ വെട്ടുകുളം സ്വദേശി ബിന്‍സിയ (24) ആണ് മരിച്ചത്.
ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകുന്ന ചെന്നൈ മെയില്‍ തട്ടിയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. പൊലീസ് എത്തി തുടര്‍ നടപടി സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























