Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

കോടി കോഴ : നുണ പടച്ചത് പി.ആർ. ഏജൻസികളോ? അമിത് ഷായുടെ കക്ഷത്ത് പിണറായിയുടെ തല?

28 OCTOBER 2024 04:00 PM IST
മലയാളി വാര്‍ത്ത

നിനച്ചിരിക്കാതെയാണ് പിണറായിക്കെതിരെ ആരോപണ പേമാരി പെയ്തിറങ്ങുന്നത്. മുഖ്യമന്ത്രിയും സർക്കാരും അനുഭവിക്കുന്ന വിവാദങ്ങളിൽ നിന്നും തലയൂരാനായി മുഖ്യമന്ത്രിയുടെ പി.ആർ. ഏജൻസികൾ പടച്ചുവിട്ട തിരക്കഥ പൊളിഞ്ഞതോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ധ്യതരാഷ്ട്ര ആലിംഗനത്തിൽ മുഖ്യമന്ത്രി തകർന്നുവീഴാൻ പോകുന്നത്.

കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിലാണ് മുഖ്യമന്ത്രി വീണത്. കേരളത്തിൽ നിന്നും രണ്ട് എം.എൽ എമാരെ ബി ജെ പിക്ക് ചുറ്റികളിയിലൂടെ കിട്ടിയിട്ട് എന്താണ് കാര്യമെന്ന ചോദ്യത്തിലാണ് പിണറായി വീണത്.

 

 

ആരോപണവിധേയനായ തോമസ് കെ തോമസ് അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് പിണറായി വെട്ടിലായത്. ഉടൻ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ പരാതി നൽകുമെന്ന് ആവർത്തിച്ച എൻസിപി എംഎൽഎ തോമസ് കെ തോമസ് അടക്കം ആരും ഇതുവരെയും വിഷയത്തിൽ പരാതി നൽകിയില്ല. പരാതി നൽകിയാലും തിടുക്കത്തിൽ അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം. അന്വേഷണം വന്നാൽ സാമ്പത്തിക വിഷയമായതിനാൽ ഇഡി കൂടി എത്തുമോ എന്നാണ് ഭരണ കക്ഷി ആശങ്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ആ നീക്കം ഗുണകരമാകില്ലെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ പരാതി ലഭിച്ചാലും ഉടൻ അന്വേഷണത്തിന് സാധ്യതയില്ല.

 

 

 

ബി.ജെ പിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചാൽ ഇ.ഡി. അന്വേഷിക്കാൻ വരുമെന്ന് ഉറപ്പാണ്. ഉപതെരഞ്ഞടുപ്പുകൾ പടിവാതുക്കൽ വന്നു നിൽക്കുമ്പോൾ ഇ.ഡി.എത്തിയാൽ ഭാവി എന്താകുമെന്ന് പിണറായിക്ക് ശരിക്കും അറിയാം.

പുറത്ത് വന്നത് വൈകിയാണെങ്കിലും അത്രക്ക് ഗൗരവമേറിയ ആരോപണമാണ് കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇടത് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കൾ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയർന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നൽകുന്നില്ലെന്നതിലായിരുന്നു വിശദീകരണം. നട്ടാൽ കുരുക്കാത്ത നുണ പറയാൻ ബി ജെ പിയെ കരുവാക്കിയെന്നാണ് ബി ജെ പി നേതാക്കളുടെ ആരോപണം.

സി പി ഐ സി പി എമ്മിനെതിരെ തിരിഞ്ഞതാണ് പിണറായിയെ ബുദ്ധിമുട്ടിലാക്കിയത്. കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അന്വേഷണത്തിനൊപ്പം അതിശക്തമായ നടപടിയും വേണമെന്ന് ഇടതുമുന്നണിയിൽ പൊതുവികാരം. ഉചിതമായ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ആരോപണം ശരിയെങ്കിൽ ശക്തമായ നടപടിയുണ്ടാകമെന്നും ഇടതുമുന്നണിയിൽ ചര്‍ച്ചക്ക് വന്നാൽ അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിനോയിക്ക് പിണറായിയെ ഉപദ്രവിക്കാൻ താത്പര്യമില്ലെങ്കിലും സി പി ഐ നേതാക്കളെല്ലാം ബിനോയിയുടെ എതിർപക്ഷത്താണുള്ളത്. പ്രകാശ്ബാബു ഉൾപ്പെടെയുള്ളവർ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഇടതുമുന്നണി യോഗത്തിൽ ഉന്നയിക്കാതിരുന്നാൽ ബിനോയ് ബുദ്ധിമുട്ടിലാകും. അതു കൊണ്ടുമാത്രമാണ് അദ്ദേഹം ശക്തമായ നിലപാട് സ്വീകരിക്കുന്നത്.

 

 

 

ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ടെന്നായിരുന്നു എകെ ശശീന്ദ്രന്‍റെ നിലപാട്.

കോഴ നൽകി എംഎൽഎമാരെ ചാടിക്കാനുളള ശ്രമം നടന്നുവെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി എന്ത് ചെയ്തെന്നാണ് ചോദ്യം. അന്വേഷണമോ നടപടിയോ ഉണ്ടാകാത്തതിൽ സിപിഎമ്മിനകത്ത് തന്നെ അതൃപ്തരുണ്ട്. ഇടതുമുന്നണിയിൽ ഇനി തോമസ് കെ തോമസിനെ സഹകരിപ്പിക്കരുതെന്നും കര്‍ശന നടപടി വേണമെന്നും അഭിപ്രായമുള്ളവരുമുണ്ട്. മുഖ്യമന്ത്രി പക്ഷെ ഇപ്പോഴും മൗനം തുടരുകയാണ്. സംഭവം ഉള്ളതാണെങ്കിൽ അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്നാണ് ചോദ്യം. ഇങ്ങനെ ചോദിക്കുന്നവരിൽ സി.പി.എം നേതാക്കളുമുണ്ട്.

മന്ത്രിസ്ഥാനത്തിലെ അടിപിടിക്ക് പിന്നാലെ വീണുകിട്ടിയ അവസരം പരമാവധി മുതലാക്കാനുള്ള ശ്രമത്തിലാണ് എകെ ശശീന്ദ്രൻ വിഭാഗം. കൂറുമാറ്റ കോഴ ആരോപണം പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന് എകെ ശശീന്ദ്രനും വ്യക്തമാക്കുന്നു. എല്ലാം നിഷേധിച്ച് എഴുതി നൽകിയ വിശദീകരണം മുഖ്യമന്ത്രി മുഖവിലക്കെടുക്കാത്തതിൽ തോമസ് കെ തോമസും അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം തുടര്‍ നീക്കങ്ങൾക്കാണ് ആലോചന. ബിജെപി അനുകൂല ഡീൽ വ്യക്തമായിട്ടും മുഖ്യമന്ത്രിയുടെ മൗനത്തെ പ്രതിപക്ഷവും വിമര്‍ശിക്കുന്നു.

 

 

തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പിന്നിൽ ആന്‍റണി രാജുവാണെന്നും കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തോമസ്‌ മന്ത്രിയാകില്ലെന്നും താനൊരു ടോർപിഡോ വെച്ചിട്ടുണ്ടെന്നും ആന്റണി രാജു പലരോടും പറഞ്ഞിട്ടുള്ള കാര്യം അറിയാമെന്നും ഇത് അത്തരത്തിലുള്ള ആന്‍റണി രാജുവിന്‍റെ നീക്കമാണെന്നും തോമസ് കെ തോമസ് ആരോപിച്ചു. ആന്റണി രാജു നിക്കർ കേസിൽ കോടതി വിചാരണ നേരിടുകയാണ്.

നിയമസഭയുടെ ലോബിയിലാണോ ഇത് ചര്‍ച്ച ചെയ്യേണ്ടതെന്ന് തോമസ് കെ തോമസ് ചോദിച്ചു. താൻ മന്ത്രിയാകുമെന്ന് വന്നപ്പോഴാണ് ആരോപണം ഉയര്‍ന്നത്. എൻസിപി അജിത്ത് പവാര്‍ പക്ഷത്തേക്ക് വരുന്നതിനായി രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടിയുടെ ഓഫര്‍ തോമസ് കെ തോമസ് വെച്ചുവെന്ന ആരോപണമാണ് തോമസ് കെ തോമസിനെതിരെ ഉയര്‍ന്നത്. മുഖ്യമന്ത്രി തന്നെ അവിശ്വസിക്കും എന്ന് തോന്നുന്നില്ല. പിസി ചാക്കോയോട് ഇക്കാര്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്.

 

 

താൻ ശരത് പവാറിനൊപ്പമാണ് എപ്പോഴും. അജിത് പവാര്‍ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ല. ആന്‍റണി രാജുവിന് തന്നോട് എന്താണ് പ്രശ്നം എന്നറിയില്ല. ആന്‍റണി രാജു എന്നോട് വൈരാഗ്യം എന്തിനെന്ന് മൻസിലാകുന്നില്ല. തോമസ് ചാണ്ടിയെ ആന്റണി രാജു ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ആരോപണത്തിന് പിന്നിൽ കുട്ടനാട് സീറ്റ് ലക്ഷ്യം വച്ചുള്ള ആൻറണി രാജുവിന്‍റെ നീക്കമാണ്. ആന്റണി രാജുവിന്‍റെ ടോർപിഡോ ആണിത്. ആരോപണത്തിൽ അന്വേഷണം വേണം. രണ്ട് എംഎല്‍എമാരെ വില കൊടുത്ത് വാങ്ങിച്ചിട്ട് തനിക്ക് എന്താണ് പ്രയോജനം. ആരോപണത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ മറുപടിയിൽ തനിക്ക് തിരികെ മറുപടി കിട്ടിയിട്ടില്ല.

മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചതാണ്. ഉപതെരെഞ്ഞെടുപ്പിന് ശേഷം താൻ മന്ത്രി ആകുമെന്ന് തോമസ് കെ തോമസ് പറഞ്ഞു. മാനസികമായി തനിക്ക് അടുപ്പം ഉള്ള ആളല്ല ആന്‍റണി രാജു. തന്നെ ദ്രോഹിച്ചിട്ടുള്ളയാളാണ്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഗൂഢാലോചന പരിശോധിക്കണമെന്നും തോമസ് കെ തോമസ് പറഞ്ഞു. എൻസിപിയിലെ എതിർ ചേരിയുടെ ഇടപെടൽ താൻ തള്ളിക്കളയുന്നില്ല. പാര്‍ട്ടിയുമായി ബന്ധമുള്ള പാർട്ടിക്ക് വെളിയിലുള്ളവരുടെ പങ്ക് താൻ തള്ളിക്കളയുന്നില്ല. എകെ ശശീന്ദ്രൻ നല്ല മന്ത്രി ആണ്. മന്ത്രി മാറ്റം പാർട്ടി തീരുമാനം ആണെന്നും തോമസ് കെ തോമസ് പറഞ്ഞു.

 

 

ബി ജെ പി വ്യത്തങ്ങൾ ആരോപണത്തെ അതീവ ഗൗരവമായാണ് എടുത്തിരിക്കുന്നത്. ബി ജെ പി യെ മുഖ്യമന്ത്രി കരുവാക്കിയെന്ന ചിന്തയാണ് അവർക്കുള്ളത്. കേരളത്തിൽ ഉയർന്ന ആരോപണം ദേശീയ തലത്തിൽ ചർച്ചയായിക്കഴിഞ്ഞു.ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിലുമെത്തി കഴിഞ്ഞു. ബി ജെ പി ദേശീയ നേത്യത്വം ആരോപണം പരിശോധിച്ച് വരികയാണ്. കേരളത്തിൽ നിന്നും എം. എൽ. എമാരെ കടത്തിയിട്ട് എന്തു നേട്ടമാണെന്നാണ് ബി.ജെ പി ചോദിക്കുന്നത്. അതാണ് പൊതുജനങ്ങളും ചോദിക്കുന്നത്.

പാലക്കാട് ഉപതെരഞ്ഞടുപ്പിൽ ബി ജെ പിക്ക് അനുകൂല സാധ്യത ഉണ്ടായപ്പോഴാണ് പിണറായിയുടെ പ്രസ്താവനയുണ്ടായത്. പിണറായി ഇത്തരം ഒരു ആരോപണം ഇടതു മുന്നണി യോഗത്തിൽ ഉന്നയിച്ചതായി ബി.ജെ.പി. ഉറപ്പാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സി പി ഐ നേതാക്കൾ സ്ഥിരീകരണം നടത്തി കഴിഞ്ഞു. ആന്റണി രാജുവിനെ ഉപയോഗിച്ച് പിണറായി കള്ളക്കഥയുണ്ടാക്കിയെന്ന ആരോപണം തോമസ് കെ. തോമസ് ഉയർത്തികഴിഞ്ഞു. എന്ത് ആരോപണം ഉണ്ടായാലും എ.കെ. ശശീന്ദ്രനെ മുഖ്യമന്ത്രി മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് ബി.ജെ.പിക്ക് നന്നായറിയാം. ശശീന്ദ്രന്റെ വകുപ്പിന്റെ ഭരണം നടത്തുന്നത് മുഖ്യമന്ത്രി നേരിട്ടാണ്.

മുട്ടിൽ മരം മുറി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശശീന്ദ്രൻ ആരോപണവിധേയനായിരുന്നു. വന്യജീവി അതിക്രമങ്ങൾക്കെതിരെ മതയോരങ്ങളിൽ ഉയരുന്ന പ്രതിഷേധങ്ങൾ വനം മന്ത്രി കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പറഞ്ഞത് അദ്ദേഹത്തിൻറെ പാർട്ടിയായ എൻസിപിയുടെ നേതാക്കളാണ്. എ കെ ശശീന്ദ്രനെതിരെ എൻസിപിയിൽ കലാപം ആരംഭിച്ചത് കുറെ കാലമായി. ഇതിനിടെ മന്ത്രി രോഗബാധിതനായി നിരവധി തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. മന്ത്രിക്ക് ഈ സ്ഥാനത്തിരിക്കാൻ ആരോഗ്യമില്ലെന്നാണ് പ്രവർത്തകർ പറയുന്നത്. എത്രയും വേഗം മന്ത്രി രാജിവെക്കണമെന്നും ആഭ്യന്തര ചർച്ചകൾക്കിടയിൽ നേതാക്കൾ ആവശ്യപ്പെട്ടു. പിണറായി വിജയൻറെ പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണ് ശശീന്ദ്രൻ മന്ത്രിയായി തുടരുന്നത്. വനം മന്ത്രി പരാജയം ആണെന്ന് കേരള കോൺഗ്രസ് എം ഉൾപ്പെടെയുള്ള നിരവധി തവണ ആവർത്തിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ പൊതുജനങ്ങളെ ഇടതു മുന്നണിക്ക് എതിരാക്കിയതായി സ്വന്തം പാർട്ടിക്കാർ തന്നെ പറയുന്ന അപൂർവ്വ കാഴ്ചയും വെള്ളിയാഴ്ച നടന്ന യോഗത്തിൽ കണ്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ശശീന്ദ്രനോട് താല്പര്യം ഇല്ലാതായിട്ട് കാലം കുറെയായി. ഗോവിന്ദനും ശശീന്ദ്രൻ രാജിവെക്കണമെന്ന അഭിപ്രായക്കാരനാണ്. എല്ലാ ഘടകക്ഷികളും ഏക മനസ്സോടെ എതിർക്കുന്ന വകുപ്പായി വനം മാറിയിരിക്കുന്നു. എന്നിട്ടും പിണറായി ശശീന്ദ്രനെ വിശ്വാസിക്കുന്നു. ആന്റണി രാജുവിനെയും അദ്ദേഹം തീർത്തും വിശ്വസിക്കുന്നു.

തോമസിന്റെ സ്വപ്നങ്ങൾ സ്വപ്നങ്ങളായി തന്നെ അവശേഷിക്കും. ഇക്കാര്യം ആരെക്കാളധികം ബി.ജെ.പിക്ക് അറിയാം. എന്നിട്ടും അവർ കോടികൾ എറിഞ്ഞ് എം എൽ എമാരെ ചാക്കിടാൻ നോക്കിയെന്ന് പറയുന്നതിലാണ് അത്ഭുതം.ആന്റണി രാജുവിന് കുട്ടനാട് സീറ്റിൽ നോട്ടമുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിന് കുട്ടനാട്ടിൽ വേരുകൾ ഇല്ലെങ്കിലും കേരള കോൺഗ്രസ് എമ്മിന്റെ സഹായം കൂടി ലഭിച്ചാൽ കുട്ടനാടിൽ നിന്നും ജയിക്കാമെന്ന് ആന്റണി രാജു കരുതുന്നു. രാജുവിന് കുട്ടനാട് പനിയാനെന്ന് തോമസ് പറഞ്ഞത് അവിശ്വസിക്കാൻ കഴിയില്ല.

ഏതായാലും കോടികൾ എറിയാൻ ശ്രമിച്ച കേസിൽ പിണറായി ഇറുകാനാണ് സാധ്യത. അങ്ങനെ ഇറുകിയാൽ ചിലപ്പോൾ കളി കുഴപ്പത്തിലാകും. കോടി കോഴ പി.ആർ. ഏജൻസികളുടെ കൽപ്പിത കഥയാണെന്ന് തന്നെ ബി ജെ പി കരുതുന്നു. കേന്ദ്ര ഏജൻസികൾ കേരള പോലീസല്ല. കള്ളകളി കണ്ടെത്തിയാൽ കുറ്റക്കാർ വിവരമറിയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (5 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (5 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (5 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (6 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (6 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (6 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (7 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (9 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (9 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (9 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (10 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

Malayali Vartha Recommends