Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

മാസായി സുരേഷ് ഗോപി... വിവാദദിവസം പൂരനഗരിയില്‍ പോയത് ആംബുലന്‍സിലല്ലെന്ന് സുരേഷ് ഗോപി; ആംബുലന്‍സില്‍ പോയി എന്നത് മായക്കാഴ്ച ആകാം

29 OCTOBER 2024 09:27 AM IST
മലയാളി വാര്‍ത്ത

തൃശൂര്‍ ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളെ ഏറെ സ്വാധീനിക്കാവുന്ന തൃശൂര്‍പൂരം വീണ്ടും ചര്‍ച്ചയില്‍. വിവാദദിവസം പൂരനഗരിയില്‍ പോയത് ആംബുലന്‍സിലല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. കെ.സുരേന്ദ്രന്‍ വിശ്വസിക്കുംപോലെ ഞാന്‍ ആംബുലന്‍സിലല്ല പോയത്, ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയതെന്നും കേന്ദ്രസഹമന്ത്രി. ആംബുലന്‍സില്‍ പോയി എന്നത് മായക്കാഴ്ച ആകാമെന്നും നിലപാട്.

നൂറുകണക്കിന് പൂരപ്രേമികളെ പൊലീസ് തല്ലിയത് ചോദ്യംചെയ്യാനാണ് പോയത്. ഒറ്റ തന്തയ്ക്ക് പിറന്നവരെങ്കില്‍ കേസ് സി.ബി.ഐയ്ക്ക് വിടണമെന്നും സുരേഷ് ഗോപി. ചേലക്കരയിലെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആംബുലന്‍സില്‍ പോയില്ലെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിശദീകരണവുമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാറും രംഗത്തെത്തി. പൂരനഗരിയിലേക്ക് സുരേഷ് ഗോപി വന്നത് തന്റെ കാറിലെന്നും റൗണ്ടിലേക്ക് സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശനമില്ല; ആംബുലന്‍സില്‍ വന്നത് അതിനാലെന്നും അനീഷ്‌കുമാര്‍.

6 കിലോമീറ്റര്‍ സുരേഷ് ഗോപി സഞ്ചരിച്ചത് എന്റെ കാറിലാണ്. പിന്നീടൊരു 100 മീറ്റര്‍ മാത്രമാണ് ആംബുലന്‍സില്‍ പോയത്. അത് പൊലീസ് പറഞ്ഞതു കൊണ്ടാണ്. റൗണ്ടിലേക്ക് ആംബുലന്‍സ് മാത്രമേ കടത്തി വിടൂ എന്നാണ് പൊലീസ് അറിയിച്ചത്. അപ്പോള്‍ സേവാഭാരതിയുടെ ആംബുലന്‍സ് റൗണ്ടില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ആംബുലന്‍സില്‍ കയറിയത്. എന്നാല്‍ പൂരനഗരിയില്‍ അദ്ദേഹം വന്നത് കാറില്‍ തന്നെയാണ്. അതാണ് സുരേഷ് ഗോപി പറഞ്ഞതെന്നും അനീഷ് കുമാര്‍ പറഞ്ഞു.

സുരേന്ദ്രന്‍ പൂരനഗരിയില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന് കൃത്യമായ വിശദാംശങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും അനീഷ് കുമാര്‍ പറഞ്ഞു. വിശദാംശങ്ങള്‍ ഇല്ലാത്തതുകൊണ്ടാവും സുരേന്ദ്രന്‍, സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നു എന്ന് പറഞ്ഞത്. സുരേന്ദ്രന്‍ പ്രസംഗത്തില്‍ ആംബുലന്‍സില്‍ പൂരനഗരിയില്‍ വന്നതിനെ പറ്റി പറഞ്ഞിരുന്നു. ആ പ്രസംഗം കേട്ടാല്‍ താമസിച്ച സ്ഥലം മുതല്‍ പൂരനഗരി വരെ സുരേഷ് ഗോപി വന്നത് ആംബുലന്‍സില്‍ എന്നാണ് തോന്നുക. എന്നാല്‍ അതങ്ങനെയല്ല എന്ന് വ്യക്തമാക്കുകയാണ് സുരേഷ് ഗോപി ചെയ്തതെന്നും അനീഷ് കുമാര്‍ പറഞ്ഞു.

അതേസമയം തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരം കലങ്ങി എന്നല്ല കലക്കാന്‍ ശ്രമം ഉണ്ടായി എന്നാണ് അന്നും ഇന്നും നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വെടിക്കെട്ട് മാത്രം വൈകിയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പൂരം കലക്കി എന്ന് സ്ഥാപിക്കേണ്ടത് സംഘപരിവാറിന്റെ ആവശ്യമാണ്. പൂരാഘോഷത്തിലെ ഇടപെടലുകള്‍ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥ തലത്തില്‍ കുറ്റം ചെയ്‌തെങ്കില്‍ ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലൂടെയാണ് വിശദീകരണം. പൂര ആഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പരിശോധിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഒടുവിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വെടിക്കെട്ടുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നത്. സുരക്ഷാ ക്രമീകരണങ്ങളോട് ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ആളുകളെ ഒഴിപ്പിക്കുന്നതില്‍ തടസവാദങ്ങളുണ്ടായി. ദീപാലങ്കാരങ്ങള്‍ ഓഫ് ചെയ്യുന്നത് പോലെ നടപടികളുമുണ്ടായി. വെടിക്കെട്ട് വൈകി നടത്തേണ്ടി വന്നു. ചില ആചാരങ്ങള്‍ ദേവസ്വങ്ങള്‍ ചുരുക്കി നടത്തിയെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംഘപരിവാറിന്റെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് പ്രതിപക്ഷം. പൂരം കലക്കിയെന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാനാണ് പ്രതിപക്ഷത്തിന്റെ കുടില നീക്കമെന്നും മുഖ്യമന്ത്രി വിമര്‍ശിക്കുന്നു.

അതേസമയം മുഖ്യമന്ത്രിയുമായി തര്‍ക്കത്തിലേര്‍പ്പെടേണ്ട സമയമല്ലിതെന്നും പൂരം കലക്കി എന്നതില്‍ യാതൊരു സംശയവുമില്ലെന്നും സിപിഐ നേതാവും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന ആവര്‍ത്തിച്ചുള്ള മുഖ്യമന്ത്രിയുടെ നിലപാട് തള്ളിയാണ് സുനില്‍കുമാറിന്റെ പ്രതികരണം.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (5 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (5 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (5 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (6 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (6 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (6 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (7 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (9 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (9 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (9 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (10 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

Malayali Vartha Recommends