കോടതിയിൽ ഇന്ന് വിധി പറയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ...ദിവ്യയുടെ നാടകീയ നീക്കങ്ങൾ...ദിവ്യ ആശുപത്രിയില്‍ ചികിത്സ തേടി...അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് ചികിത്സ തേടിയത്...

കോടതിയിൽ ഇന്ന് വിധി പറയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ദിവ്യയുടെ നാടകീയ നീക്കങ്ങൾ.കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡൻ്റ് പി പി ദിവ്യ ആശുപത്രിയില്‍ ചികിത്സ തേടി. പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലാണ് ചികിത്സ തേടിയത്. അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് ചികിത്സ തേടിയത്.
ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയാനിരിക്കെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു.
യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്.അതിനു ശേഷം ഇത്രയും വിവാദങ്ങൾ ഉയർന്നിട്ടും ദിവ്യയെ പിടികൂടാനായിട്ട് പോലിസിനെ കൊണ്ട് സാധിച്ചിട്ടില്ല . മാത്രമല്ല പ്രതിഷേധങ്ങളും ഉയർന്നു കൊണ്ട് ഇരിക്കുകയാണ്.
https://www.facebook.com/Malayalivartha
























