മുന്‍കൂര്‍ ജാമ്യമില്ല... പി.പി.ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല.... എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവും മുന്‍ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

പി.പി.ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല.... എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവും മുന്‍ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ഹരജി പരിഗണിച്ചത്. ദിവ്യയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യണമെന്നും അവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു.
യാത്രയയപ്പ് ചടങ്ങിലെ പ്രസംഗവും ദൃശ്യങ്ങളും പ്രചരിപ്പിച്ചത് ആസൂത്രിതമായിട്ടാണ്. എ.ഡി.എമ്മിനെ അപമാനിക്കുകയായിരുന്നു ലക്ഷ്യം. നവീന്‍ ബാബുവിന്റെ മരണ കാരണം ദിവ്യയുടെ വ്യക്തിഹത്യയാണ്. ചിത്രീകരിച്ച ദൃശ്യങ്ങള്‍ ചോദിച്ചുവാങ്ങി. പ്രസംഗം റെക്കോഡ് ചെയ്തത് ആസൂത്രിതമെന്നും പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.
14ന് കണ്ണൂരില്‍ സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണ പരിപാടിയില്‍ കണ്ടപ്പോള്‍ കലക്ടര്‍, തന്നെ എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്കു ക്ഷണിച്ചിരുന്നതായാണ് ദിവ്യ മുന്‍കൂര്‍ ജാമ്യഹരജിയില്‍ പറഞ്ഞിരുന്നത്.
എന്നാല്‍, നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്കു ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്നു കലക്ടര്‍ അരുണ്‍ കെ. വിജയന് പൊലീസിന് മൊഴി നല്‍കിയത്.സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദിവ്യ പങ്കെടുക്കേണ്ട ആവശ്യമില്ലായിരുന്നു.
പത്തു വര്‍ഷം ലഭിക്കാവുന്ന ശിക്ഷയാണ് ചെയ്തത്. ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരമാണ്. രണ്ടു ദിവസം കൊണ്ട് വ്യക്തമാകും എന്ന് പറഞ്ഞത് ഇതിന് തെളിവാണ്. ജില്ല കലക്ടറോട് രാവിലെ ദിവ്യ പരാതി പറഞ്ഞു. എന്നാല്‍, യാത്രയയപ്പ് ചടങ്ങില്‍ ഇക്കാര്യം പറയരുതെന്നും അതിനുള്ള വേദിയല്ലെന്നും കലക്ടര്‍ മറുപടി നല്‍കിയതായും പ്രോസിക്യൂഷന് കോടതിയില്‍ പറയുകയായിരുന്നു.
നേരത്തെ, ദിവ്യയുടെ വിവാദ പ്രസംഗം അഭിഭാഷകന് കോടതിയില്‍ വായിച്ചിരുന്നു. അഭിഭാഷകനായ കെ. വിശ്വന് മുഖേനയാണു ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നതു പൊതുപ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണെന്നാണ് ദിവ്യയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്.
തനിക്കെതിരായ ആരോപണങ്ങളില്‍ പലതും കെട്ടുകഥകളാണ്. ദീര്‍ഘകാലമായി പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. മികച്ച പ്രവര്‍ത്തനത്തിന് അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ളയാളാണു താനെന്നും ദിവ്യ വ്യക്തമാക്കി.
അതേസമയം ആഗ്രഹിച്ച വിധിയെന്ന് എഡിഎമ്മിന്റെ കുടുംബം. ദിവ്യയെ അറസ്റ്റ് ചെയ്യാമായിരുന്നു. പക്ഷെ ഇതു വരെ ചെയ്തിട്ടില്ല. ദിവ്യയ്ക്ക് പരമാവധി ശിക്ഷ കിട്ടണം.
"
https://www.facebook.com/Malayalivartha
























