കോടതിയിൽ ഒന്നരമിനിട്ടിൽ എല്ലാം പറഞ്ഞു..!ചോദ്യവും പറച്ചിലുമില്ല പി.പി ദിവ്യയ്ക്ക് ജാമ്യമില്ല പറഞ്ഞ് അവസാനിപ്പിച്ച് കോടതി...! കോടതി മുറിയിൽ സംഭവിച്ചത് ഇത്

നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന പി.പി ദിവ്യയ്ക്ക് ജാമ്യമില്ല. ദിവ്യ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ തേടിയിരുന്നു. കഴിഞ്ഞദിവസം രാത്രി രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ദിവ്യ ചികിത്സ തേടിയത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനിടെയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളിയത്. ഇതോടെ അറസ്റ്റു ചെയ്യേണ്ട സാഹചര്യം പോലീസിന് ഉണ്ടാവുകയാണ്. അപ്പീല്‍ നല്‍കുന്നതിന് മുമ്പ് ദിവ്യയെ പോലീസ് അറസ്റ്റു ചെയ്യുമോ എന്നതാണ് നിര്‍ണ്ണായകം.
ഡിഷനല് ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീന്‍ബാബുവിന്റെ മരണത്തെത്തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേര്‍ക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ ആശ്വാസമുണ്ടെന്നും നവീന്‍ ബാബുവിന്റെ സഹോദരന് പ്രവീണ്‍ ബാബു പറഞ്ഞു. ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാം. വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നല്‍കാം.
സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ഉടന്‍ പൊലീസിന് അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്താല്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കും. കോടതി നിര്‍ദേശപ്രകാരം ജയിലിലേക്ക് അയയ്ക്കും. എന്നാല്‍, അറസ്റ്റിനു മുന്‍പ് ദിവ്യയ്ക്കു മജിസ്ട്രേട്ട് കോടതിയില്‍ കീഴടങ്ങുകയുമാകാം. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഎം എടുക്കുന്ന നിലപാടാണ് നിര്‍ണ്ണായകം. ഇപ്പോഴും സിപിഎം ജില്ലാ കമ്മറ്റി അംഗമാണ് ദിവ്യ.
https://www.facebook.com/Malayalivartha
























