മലപ്പുറത്ത് പൂട്ടിയിട്ട വീട് കുത്തി തുറന്ന് മോഷണം... നഷ്ടപ്പെട്ടത് 42 പവന് സ്വര്‍ണാഭരണങ്ങളും പതിനായിരത്തോളം രൂപയും....

മലപ്പുറത്ത് അമരമ്പലത്ത് പൂട്ടിയിട്ട വീട് കുത്തി തുറന്ന് മോഷണം. വീടിനകത്തെ മേശയില്‍ സൂക്ഷിച്ചിരുന്ന 42 പവന് സ്വര്‍ണാഭരണങ്ങളും 10,000 ത്തോളം രൂപയുമാണ് കവര്‍ന്നത്.
അമരമ്പലം ഗാന്ധിപടി മഞ്ചപ്പുള്ളി കുഞ്ഞുമൊയ്തീന്റെ വീട്ടിലാണ് മോഷണം നടന്നത്. അടുക്കള വാതില്‍ കമ്പി പാര ഉപയോഗിച്ച് കുത്തി തുറന്നതിനു ശേഷം സ്വര്‍ണം വെച്ചിരുന്ന മേശ കുത്തി തുറന്ന് മോഷണം നടത്തി. സ്വര്‍ണവും പണവും കവര്‍ന്ന ശേഷം പാരയും കത്തിയും സ്ഥലത്ത് ഉപേക്ഷിച്ചാണ് മോഷ്ടാവ് കടന്നു കളഞ്ഞു.
കുഞ്ഞുമൊയ്തീന്റെ ഇളയ മകന്റെ നിക്കാഹ് ആയിരുന്നു കഴിഞ്ഞ 26-നായിരുന്നു. അതിന് ശേഷം കുടുംബം വയനാട്ടിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച രാത്രി 10.30തോടെയാണ് വീട്ടിലെത്തിയപ്പോഴാണ് അടുക്കള വാതിലും മേശയും കുത്തി തുറന്ന നിലയില്‍ കണ്ടത്.
പിന്നീട് നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി മനസിലായത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha
























