വൈദ്യുതി പ്രതിസന്ധി മറികടക്കാനായി കേരളത്തിന് മാത്രമായി അന്യസംസ്ഥാനത്ത് കല്‍ക്കരി നിലയം സ്ഥാപിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി

വൈദ്യുതി പ്രതിസന്ധി മറികടക്കാനായി കേരളത്തിന് മാത്രമായി അന്യസംസ്ഥാനത്ത് കല്‍ക്കരി നിലയം സ്ഥാപിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി .
40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്‍ക്കരി സുലഭമായ സംസ്ഥാനത്ത് താപനിലയം സ്ഥാപിച്ച് വൈദ്യുതി കൊണ്ടുവരികയാണ് ലക്ഷ്യം.
വൈദ്യുതി ക്ഷാമം സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ച വേളയിലാണ് ഇങ്ങനെയൊരു നിര്‍ദേശം തന്നത്. കേരളത്തില്‍ സ്ഥാപിക്കാന്‍ പ്രയോഗിക ബുദ്ധിമുട്ടുണ്ട്. ഒന്ന് വളരെ അകലെയുള്ള കല്‍ക്കരി ഇവിടെയെത്തിക്കാനുള്ള ചെലവ്. രണ്ട് ഇവിടെ നിലയം തുടങ്ങിയാലുണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍. എന്നാല്‍, വൈദ്യുതി ഇവിടേക്ക് എത്തിക്കുന്നതിന് വലിയ പ്രയാസമുണ്ടാകില്ല.
കല്‍ക്കരിയുടെ ലഭ്യതയും മറ്റ് സൗകര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. അദ്ധ്യക്ഷനായിരുന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി .
"
https://www.facebook.com/Malayalivartha
























