എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യക്ക് സിപിഎം നിര്‍ദ്ദേശമൊന്നും നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യക്ക് സിപിഎം നിര്‍ദ്ദേശമൊന്നും നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്.
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായ ദിവ്യ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പൊലീസില്‍ കീഴടങ്ങുമോയെന്ന ചോദ്യത്തോട് അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമല്ലേയെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി .
ദിവ്യക്ക് പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷണമൊരുക്കില്ല. സര്‍ക്കാര്‍ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ഗോവിന്ദന് തെറ്റ് ചെയ്തവര്‍ നിയമത്തിന് കീഴ്പ്പെടണമല്ലോയെന്നും പ്രതികരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























