അഡീഷണൽ ഡി. ജി. പി. എം. ആർ. അജിത് കുമാറിനെ കുരുക്കാൻ... മുഖ്യമന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഉന്നത പോലീസുദ്യോഗസ്ഥർ നീക്കിയ കരുക്കൾക്ക് ആദ്യ വിജയം....പിണറായി നിസഹായനായ കാഴ്ച കേരളം കണ്ടുകൊണ്ടിരിക്കുന്നു...

പൂരം കലക്കിയ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പൂരം കലക്കലുമായി ബന്ധപ്പെട്ടു ദേവസ്വങ്ങളെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കാനും ശ്രമം നടക്കുന്നു. ഇതിനെതിരെ തിരുവമ്പാടി ദേവസ്വം രംഗത്തെത്തി. പൂരം എന്താണെന്നു മുഴുവനായി മനസ്സിലാക്കിയാലേ തടസ്സമുണ്ടോയോ ഇല്ലയോ എന്ന് അറിയാൻ കഴിയൂ. രാവിലെ എഴുന്നള്ളിപ്പു മുതൽ തടസ്സങ്ങൾ ഉണ്ടായിരുന്നു. സർക്കാർ നിയോഗിച്ച ത്രിതല അന്വേഷണ സംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ല. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ചടങ്ങുകളാണു തൃശൂർ പൂരത്തിന്റെ ഭാഗമായുള്ളത്. അവയെല്ലൊം ഒന്നൊഴിയാതെ കൃത്യമായി നടക്കണം. എങ്കിലേ പൂരം ഭംഗിയായി, പൂർണമായി നടന്നു എന്നു പറയാൻ കഴിയൂ. എന്നാൽ ഇത്തവണ രാവിലെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതൽ പല രീതിയിലുള്ള തടസ്സങ്ങൾ സൃഷ്ടിക്കപ്പെട്ടു. തൃശൂർ പൂരം ചിട്ടയായി നടക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നടക്കം വീഴ്ചയുണ്ടായി. പൂരവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിൽ വൈരുധ്യമുണ്ടെന്നാണ് സി പി ഐ വിലയിരുത്തൽ. പൂരം കലക്കി എന്നാണ് സി പി ഐ ഇപ്പോഴും പറയുന്നത്. മുഖ്യമന്ത്രിയുടേതിനു സമാനമായ പരാമർശം കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ തൃശൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന സിപിഎം എംഎൽഎ എ.സി.മൊയ്തീൻ നടത്തിയിരുന്നു. പൂരം കലങ്ങിയിട്ടില്ലെന്നും ആചാരലംഘനമുണ്ടായില്ലെന്നുമുള്ള മൊയ്തീന്റെ വാക്കുകളെ അന്ന് സിപിഐയുടെ മന്ത്രി കെ.രാജൻ ഖണ്ഡിച്ചു. നിയമസഭയിൽ സിപിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കി ആഴ്ചകൾ പിന്നിടുമ്പോഴാണ് അതിനെ തള്ളിയും മൊയ്തീന്റെ വാദം ശരിവച്ചും മുഖ്യമന്ത്രി നേരിട്ടിറങ്ങിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അതിനെ പിന്തുണയ്ക്കുകയും ചെയ്തതോടെ, പൂരം വിഷയത്തിൽ സിപിഐയുടെ വാദങ്ങളെല്ലാം തെറ്റാണെന്നു കൂടിയാണു സിപിഎം പറഞ്ഞുവയ്ക്കുന്നത്. മൊയ്തീൻ പറഞ്ഞത് ശരിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പൂരവുമായി ബന്ധപ്പെട്ട് സി പി ഐ നടത്തുന്ന പ്രസ്താവനകൾ തെറ്റാണെന്ന തരത്തിലാണ് സി പി.എം. പറയുന്നത്. സർക്കാരും പാർട്ടിയും പ്രതിസന്ധിയിലായപ്പോൾ സി പി ഐ കുളം കലക്കുകയാണെന്ന അഭിപ്രായവും സി പി എമ്മിനുണ്ട്. സി പി ഐക്കാണെങ്കിൽ നഷ്ടമായത് അവരുടെ പ്രസ്റ്റീജ് സീറ്റാണ്. വി എസ് സുനിൽ കുമാറിനെ പോലൊരു നേതാവിനെ രംഗത്തിറക്കിയിട്ടും ജയിക്കാൻ കഴിഞ്ഞില്ലെന്ന് പറയുന്നത് സി പി ഐക്ക് സഹിക്കാൻ കഴിയുന്നില്ല. ഇലക്ഷൻ നടക്കുമ്പോൾ തന്നെ സി പി ഐ സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ സി പി എം ശ്രമിക്കുകയാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. കോട്ടയത്ത് കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി തോമസ് ചാഴികാടനെ തോൽപ്പിക്കാൻ മന്ത്രി വി എൻ വാസവൻ കളിച്ചതും പുറത്തുവന്നു. ഇത് തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടിയായിരുന്നു. പൂരം കലക്കലിനെക്കുറിച്ചു ത്രിതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, പൂരം കലങ്ങിയിട്ടില്ലെന്ന് ഇപ്പോൾ പറയുന്നത് അന്വേഷണത്തെ അട്ടിമറിക്കാനാണ്. പൂരം കലക്കിയതാണെന്നു മന്ത്രിമാർ വരെ നിയമസഭയിൽ പറഞ്ഞു. പൂരം കലക്കിയതിനാണു തൃശൂർ കമ്മിഷണറെ മാറ്റി നിർത്തിയത്. വെടിക്കെട്ടു മാത്രമല്ല മഠത്തിൽ വരവും അലങ്കോലപ്പെട്ടു. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് എത്തിയപ്പോൾ റോഡിൽ മുഴുവൻ വാഹനങ്ങളായിരുന്നു. പിറ്റേ ദിവസം തെക്കോട്ടിറക്കവും അലങ്കോലപ്പെട്ടു.പിറ്റേന്നത്തെ വെടിക്കെട്ടിനു വേണ്ടി തലേദിവസം രാത്രി തന്നെ എല്ലാ വഴികളും ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. ജനങ്ങൾക്കു നേരെ ലാത്തിച്ചാർജ് നടത്തി. ഈ സാഹചര്യത്തിലാണ് പോലീസ് ഗൂഢാലോചനക്കെതിരെ കേസെടുത്തത്. വ്യാപക വിമർശനങ്ങൾക്ക് ഒടുവിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം വന്നത്. . വെടിക്കെട്ടുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. സുരക്ഷാ ക്രമീകരണങ്ങളോട് ചിലർ എതിർപ്പ് പ്രകടിപ്പിച്ചു. ആളുകളെ ഒഴിപ്പിക്കുന്നതിൽ തടസവാദങ്ങളുണ്ടായി. ദീപാലങ്കാരങ്ങൾ ഓഫ് ചെയ്യുന്നത് പോലെ നടപടികളുമുണ്ടായി. വെടിക്കെട്ട് വൈകി നടത്തേണ്ടി വന്നു. ചില ആചാരങ്ങൾ ദേവസ്വങ്ങൾ ചുരുക്കി നടത്തിയെന്നും മുഖ്യമന്ത്രി പറയുന്നു.
പൂരവും അതുപോലുള്ള ഉത്സവങ്ങളും വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനുള്ള താല്പര്യം സംഘപരിവാറിന്റേതാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ സംഘപരിവാറിന് അടിക്കാനുള്ള വടി എടുത്തുകൊടുത്തത് മുഖ്യമന്ത്രിയാണ്. എം.ആർ. അജിത് കുമാർ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ബി.ജെ.പി നേതാക്കളെ കണ്ടെന്ന തരത്തിലുള്ള ആക്ഷേപവുമായി സി പി ഐ നേതാവും മുൻ മന്ത്രിയുമായ വി.എസ്. സുനിൽ കുമാർ രംഗത്തെത്തിയത്തോടെയാണ് ഇടതുമുന്നണിയിൽ കലാപം രൂക്ഷമായത്. തദ്ദേശ തെരഞ്ഞടുപ്പിന് മുമ്പ് സി പി ഐ യു ഡിഎഫിൽ എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. പിണറായിയെ മാറ്റണം എന്നതാണ് സി പിഐയുടെ ആവശ്യം. ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ സി പി ഐ മുന്നണി യോഗങ്ങളിൽ പങ്കെടുക്കില്ല.
തൃശൂര്‍കാരെ സംബന്ധിച്ച് തോറ്റോ ജയിച്ചോ എന്നതല്ല പ്രശ്‌നം, പൂരം ആര് കലക്കി എന്നതാണ്. തൃശൂര്‍കാരുടെ വികാരമാണ് പൂരം. അതിന്റെ പിന്നില്‍ ആരൊക്കെ പ്രവര്‍ത്തിച്ചുവെന്നു പുറത്തുവരണംആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം.ആര്‍.അജിത് കുമാര്‍ സമ്മതിച്ചതോടെയാണ് പൂരം കലക്കലിൽ സി പി ഐ നിലപാട് കടുപ്പിച്ചത്. 2023 മേയ് 22-ന് തൃശൂരിൽ വച്ച് ദത്താത്രേയ ഹൊസബാളെയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയെന്നും അതിന്റെ തുടര്‍ച്ചയായാണ് തൃശൂരിലെ സംഭവവികാസങ്ങളെന്നുമുള്ള ആരോപണമാണു സി പി ഐക്കുള്ളത്.. സംസ്ഥാനത്തിന്റെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി,
പകരം വിജ്ഞാനഭാരതി ഭാരവാഹിയെത്തിയ കാറില്‍ കയറിയത് കൂടിക്കാഴ്ച രഹസ്യമാക്കി വയ്ക്കാനാണെന്നാണ് ആക്ഷേപം. ഇത് ആർക്കുവേണ്ടിയാണെന്നാണ് സി.പി.ഐ ചോദിക്കുന്നത്.കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ രഹസ്യമായി കണ്ടതെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉന്നയിച്ചത്. ഇത് സി.പി. ഐയുടെഅറിവോടെ കോൺഗ്രസ് നടത്തിയ ആരോപണമാണ്. പാലക്കാട്ട് നടന്ന ആര്‍എസ്എസ് സമ്മേളനത്തില്‍ എഡിജിപി എം.ആര്‍.അജിത്‌കുമാര്‍ പങ്കെടുത്തുവെന്ന രഹസ്യവിവരം പി.വി. അൻവറും പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha
























