പ്രിയലത യൂട്യൂബ് വീഡിയോകള്‍ ചെയ്യുന്നതിനോട് ഭര്‍ത്താവ് സെല്‍വരാജ് വലിയ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി സൂചനകൾ: ഇരുവരുടെയും മരണത്തിൽ ദുരൂഹത വർദ്ദിക്കുന്നു...

യൂട്യൂബർ ദമ്പതിമാരായ പ്രിയലതയുടെയും ഭർത്താവ് സെൽവരാജിന്റെയും മരണത്തിൽ ദുരൂഹത വർദ്ദിക്കുകയാണ്. ഇരുവരുടെയും ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് നല്കിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് പൊലീസ് നീക്കം. ആത്മഹത്യാക്കുറിപ്പോ മറ്റു സൂചനകളോ ഇല്ലാത്തതാണു പൊലീസിനെ വലയ്ക്കുന്നത്. ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്ന നിഗമനത്തിലാണു പൊലീസ്.
പ്രിയലതയെ(40) കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സെൽവരാജ്(45) ആത്മഹത്യ ചെയ്തതാകാമെന്നാണു പൊലീസ് കരുതുന്നത്. എല്ലാ സാധ്യതകളിലും അന്വേഷണം നടക്കുന്നുണ്ടെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായൺ പറഞ്ഞു. രണ്ടു ദിവസം തുടർച്ചയായി ഇവരിലാരും ഫോൺ എടുക്കാതിരുന്നതിനെത്തുടർന്ന് മകൻ വീട്ടിൽ എത്തിയപ്പോഴാണ് മരണ വിവരം അറിഞ്ഞത്.
പ്രിയലതയുടെ കഴുത്തിൽ കൈകൊണ്ട് അമർത്തിയ പാട് കണ്ടതിനാലാണ് സെൽവരാജ് കൊലപ്പെടുത്തിയെന്ന സംശയമുണ്ടായത്. മരണ കാരണം സംബന്ധിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമായ വിവരം ലഭിക്കുകയുള്ളൂ. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം വീട്ടിൽ എത്തിയ അമ്മയെ ബസ് സ്റ്റോപ്പിൽ എത്തിക്കാൻ പ്രിയലത സ്കൂട്ടറിൽ പുറത്തേക്ക് പോകുന്നതാണ് സമീപ വീട്ടുകാർ അവസാനമായി കണ്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.52നു മരണസന്ദേശം വ്യക്തമാക്കുന്നതു പോലുള്ള, സിനിമാ ഗാനം ചേർത്തുള്ള വിഡിയോ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതും സെൽവരാജ് മനഃപൂർവം ചെയ്തതാണെന്ന സംശയം പൊലീസിനുണ്ട്.
ഇതിന് പുറമെ അവസാനം പ്രിയലത വന്ന ലൈവ് വീഡിയോയില്‍ അവര്‍ വൈകാരികമാവുന്നുണ്ട്. മരണത്തിന് തൊട്ടുമുന്നേയുള്ള ലൈവ് ആറ് മണിക്കൂറോളം നീണ്ടുനില്‍ക്കുന്നതാണ്. തുടക്കത്തില്‍ വളരെ സന്തോഷവതിയായി എല്ലാവര്‍ക്കും മറുപടി പറയുന്ന പ്രിയലത പകുതിയോളം എത്തുമ്പോള്‍ പൊട്ടിക്കരയുന്നുണ്ട്. സ്‌നേഹ ബന്ധത്തെക്കുറിച്ച് സംസാരിക്കുന്ന വേളയിലാണ് കരയുന്നത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.52-നാണ് പ്രിയലത വീഡിയോ പങ്കുവെച്ചത്.
സ്‌നേഹമുള്ളവര്‍ അവരെ സ്വാതന്ത്ര്യത്തോടെ വിടണമെന്നും അല്ലാത്തത് സ്വാര്‍ത്ഥതയാണെന്നുമാണ് പറയുന്നത്. അതിനിടെയാണ് പ്രിയലത കരയുന്നത്. നമ്മള്‍ കാരണം അവരുടെ മനസ്സ് വേദനിക്കരുതെന്നും പ്രിയലത മറുപടി നല്‍കുന്നുണ്ട്. കുടുംബ പ്രശ്‌നമാണോ ഇരുവരേയും മരണത്തിലേക്ക് നയിച്ചതെന്ന സംശയം പൊലീസിനുണ്ട്. വീടിനുള്ളില്‍ നിന്നും ആത്മഹത്യാക്കുറിപ്പോ മറ്റോ കണ്ടെത്തിയിട്ടുമില്ല.
എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനോട് അനുബന്ധിച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ പ്രിയലതയുടെ കഴുത്ത് ഞെരിച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തുകയായിരുന്നു.
പാറശ്ശാല കിണറ്റുമുക്കിലുള്ള വീട്ടിലാണ് കഴിഞ്ഞ ആറു വര്‍ഷമായി ദമ്പതികള്‍ താമസിക്കുന്നത്. പ്രിയ യൂട്യൂബ് വീഡിയോകള്‍ ചെയ്യുന്നതിനോട് ഭര്‍ത്താവ് സെല്‍വരാജ് വലിയ രീതിയില്‍ എതിര്‍പ്പ് കാണിച്ചിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഇതിനെ ചൊല്ലി പലപ്പോഴും തര്‍ക്കമുണ്ടായിട്ടുണ്ട് എന്നാണ് ബന്ധുക്കൾ പറയുന്നത്.
സ്‌നേഹമുള്ളവരെ സ്വാതന്ത്ര്യത്തോടെ വിടണമെന്നും അല്ലാത്ത പക്ഷം അത് സ്വാര്‍ത്ഥതയാണെന്നുമാണ് വീഡിയോയിൽ പ്രിയലത പറയുന്നത്. നമ്മള്‍ കാരണം അവരുടെ മനസ്സ് വേദനിക്കരുതെന്നും പ്രിയലത പറയുന്നു. പ്രിയലതയുടെ മൃതദേഹം സെല്‍വരാജിന്റെ മൃതദേഹത്തേക്കാളും കൂടുതല്‍ ജീര്‍ണാവസ്ഥയിലായിരുന്നു.
അതായത് പ്രിയയുടെ മരണ ശേഷം ഏറെ സമയം കഴിഞ്ഞാണ് സെല്‍വരാജ് മരിച്ചതെന്നാണ് നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തോടനുബന്ധിച്ചുള്ള പ്രാഥമിക പരിശോധനയിലാണ് പ്രിയലതയുടെ കഴുത്ത് ഞെരിച്ചിട്ടുള്ളതായി കണ്ടെത്തിയത്.
ഇതില്‍ നിന്നും ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തില്‍ പോലീസ് എത്തി. പക്ഷേ അത് ഉറപ്പിച്ചിട്ടില്ല. ഇതിന് വ്യക്തമായ കാരണം കണ്ടെത്താന്‍ കഴിയാത്തതാണ് കാരണം. വെള്ളിയാഴ്ച വൈകീട്ട് സെല്‍വരാജ് വീട്ടിലേക്കു പോകുന്നതു കണ്ട അയല്‍വാസിയുണ്ട്. അങ്ങനെ എങ്കില്‍ ഭാര്യയെ കൊന്ന ശേഷം സെല്‍വരാജ് വീട്ടിന് പുറത്തേക്ക് പോയിട്ടുമുണ്ട്. അല്ലാത്ത പക്ഷം പ്രിയയുടേയും സെല്‍വരാജിന്റേയും മരണങ്ങളില്‍ ഗൂഡാലോചനയും വ്യക്തമാകും.
മകള്‍ വിവാഹത്തിനുശേഷം കോവളത്ത് ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം. സെല്‍വരാജ് കെട്ടിടനിര്‍മാണ ത്തൊഴിലാളിയാണ്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു, വിവാഹ ശേഷവും മാതൃകാ ദമ്പതികളായി തുടര്‍ന്നു അവര്‍. ഇതിനിടെയില്‍ മകളുടെ വിവാഹവും വീട് നിര്‍മ്മാണവും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ശനിയാഴ്ച രാവിലെ ഇരുവരുടെയും ഫോണിലേക്ക് വിളിച്ചിട്ട് പ്രതികരണമൊന്നും ഇല്ലാത്തതിനെ തുടര്‍ന്നാണ് മകന്‍ വീട്ടിലേക്ക് വരുന്നത്.
ശനിയാഴ്ച രാത്രി പത്തരയോടെയാണ് വീട്ടിലെത്തിയത്. വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു എങ്കിലും വീടിന്റെ മുന്‍വശത്തെ കതക് ചാരിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. വീടിനകത്തുളള മുറിയില്‍ പ്രിയ മരിച്ച നിലയിലും ഇതേ മുറിയില്‍ തന്നെ സെല്‍വരാജിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























