Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

വഖഫ് അവകാശവാദങ്ങളും കുറെ മനുഷ്യരും ...വഖഫ് നിയമഭേദഗതിയുടെ പ്രസക്തി

29 OCTOBER 2024 06:09 PM IST
മലയാളി വാര്‍ത്ത


കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്നത് വഖഫ് അവകാശവാദമാണ് .‘വഖഫ്’ എന്ന അറബി പദത്തിന്റെ അര്‍ത്ഥം ‘നിയന്ത്രണം’, ‘നിരോധനം’ എന്നൊക്കെയാണ്. വില്ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലാത്ത വിധം അല്ലാഹുവിന് നല്കപ്പെട്ടത് എന്നര്‍ത്ഥം. ശരി അത്ത് നിയമം അനുസരിച്ച്, വഖഫ് ഒരിക്കല്‍ പ്രഖ്യാപിക്കപ്പെട്ടാല്‍ അത് എന്നന്നേക്കുമായി വഖഫ് ആണ്.. 32 വഖഫ് ബോര്‍ഡുകളാണ് 1995 മുതല്‍ ഇന്ത്യയില്‍ നിലവിലുള്ളത്. ഇന്ന് ഇന്ത്യയില്‍ വഖഫിനു കീഴില്‍ എട്ടു ലക്ഷം ഏക്കര്‍ ഭൂമിയിലായി 872,292 രജിസ്റ്റേര്‍ഡ് സ്ഥാവരജംഗമ വസ്തുക്കളാണുള്ളത്. ഇന്ത്യന്‍ സൈന്യത്തിനും റെയില്‍വേക്കും ശേഷം ഏറ്റവും കൂടുതല്‍ വസ്തുവകകളുള്ളത് വഖഫ് ബോര്‍ഡിനാണ്.


എറണാകുളം ജില്ലയിൽ വൈപ്പിൻ കരയുടെ വടക്ക് കടലിനോട് ചേർന്ന് മുനമ്പം, ചെറായി, പള്ളിക്കൽ ദ്വീപ് മേഖലയിൽ 1989 മുതൽ രജിസ്റ്റർ ചെയ്യപ്പെട്ട 1,000ത്തോളം ആധാരങ്ങളും വിവിധ മതസ്ഥരുൾപ്പെട്ട 600ൽപ്പരം കുടുംബങ്ങളും ഉൾപ്പെടുന്ന പ്രദേശത്തിന് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിട്ട് അഞ്ചു വർഷത്തോളമായി. വില കൊടുത്തു വാങ്ങിയ തങ്ങളുടെ സ്വന്തം ഭൂമിയിൽ നിന്നും വെറുംകൈയോടെ ഇറങ്ങി പോരേണ്ടി വരുന്ന ഗതികേടിലാണ് അവിടുത്തെ പാവപ്പെട്ട ജനങ്ങൾ. കേട്ടുകേൾവിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ജീവിക്കാനും സ്വത്തുകൾ നിയമാനുസൃതം ആർജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തിന്‍റെ ലംഘനവുമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്.

ഡല്‍ഹി സുല്‍ത്താനേറ്റിന്റെ ആദ്യകാലത്തോടു ബന്ധപ്പെട്ട ചരിത്രമാണ് അതിനുള്ളത്. സുല്‍ത്താന്‍ മുയിസുദ്ദീന്‍ സാം ഗാവോര്‍ മുല്‍താനിലെ ജമാ മസ്ജിദിനു വേണ്ടി രണ്ടു ഗ്രാമങ്ങള്‍ വിട്ടുകൊടുത്തു. തുടര്‍ന്ന് ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ വഖഫ് ഭൂമികള്‍ വര്‍ധിച്ചു. 19ാം നൂറ്റാണ്ടില്‍ ഒരു തര്‍ക്കത്തില്‍ ബ്രിട്ടിഷ് ന്യായാധിപന്മാര്‍ വഖഫിനെ ‘ഏറ്റവും മോശമായതും വിനാശകരവുമായ ഏര്‍പ്പാട്’ എന്നു വിശേഷിപ്പിച്ചു കൊണ്ടാണ് അസാധുവാക്കിയത്. എന്നാല്‍ 1913ലെ മുസല്‍മാന്‍ വഖഫ് സാധൂകരണ നിയമത്തിലൂടെ വഖഫ് പുന:സ്ഥാപിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷം 1954ല്‍ നെഹ്രു സര്‍ക്കാര്‍ പാസാക്കിയ വഖഫ് ആക്റ്റ് വഖഫുകളുടെ കേന്ദ്രീകരണം സാധ്യമാക്കി. 1964ല്‍ സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന നൈയാമിക സംവിധാനം നിലവില്‍ വന്നു. 1995ലെ നിയമ ഭേദഗതി വഖഫ് ബോര്‍ഡിന്റെ കടന്നുകയറ്റത്തിന് പച്ചപ്പരവതാനി വിരിച്ചു

വഖഫ് ബോർഡ് അവകാശവാദങ്ങൾ ഉയർത്തി പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ചെറായി, മുനമ്പം, പള്ളിക്കൽ പ്രദേശത്തെ തർക്കഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചരിത്രം ആരംഭിക്കുന്നത് 1902ലാണ്. അക്കാലത്ത് തിരുവിതാംകൂർ രാജാവ്, ഗുജറാത്തിൽ നിന്ന് കേരളത്തിലെത്തിയ അബ്ദുൽ സത്താർ മൂസ ഹാജി സേട്ടിന് 404 ഏക്കർ ഭൂമിയും 60 ഏക്കർ വെള്ളക്കെട്ടും കൃഷി ആവശ്യത്തിനായി പാട്ടത്തിന് കൊടുക്കുകയുണ്ടായി. അക്കാലത്തിനും വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ പ്രദേശവാസികളായിരുന്ന മത്സ്യത്തൊഴിലാളികളുടെ ഭൂമി ഒഴിവാക്കിയായിരുന്നു പാട്ടം.

പിന്നീട് 1948ൽ അദ്ദേഹത്തിന്‍റെ പിൻഗാമിയായ സിദ്ദിഖ് സേട്ട് ഈ ഭൂമി രജിസ്റ്റർ ചെയ്തു വാങ്ങി. 50 വർഷങ്ങൾക്കിടെ ആ ദ്വീപ് മേഖലയിൽ പല ഭാഗങ്ങളിലായി ഒട്ടേറെ ഭൂമി കടലേറ്റം (Sea erosion) മൂലം നഷ്ടമായിരുന്നു. പ്രത്യേകിച്ച്, 1934ൽ ഉണ്ടായ ശക്തമായ കാലവർഷവും കടൽക്ഷോഭവും "പണ്ടാര കടപ്പുറം' എന്നറിയപ്പെട്ടിരുന്ന ഒരു കടപ്പുറത്തെ പൂർണമായി ഇല്ലാതാക്കി. സേട്ടിന് മഹാരാജാവ് പാട്ടത്തിന് നൽകിയിരുന്ന ഭൂമിയിൽ വലിയൊരുഭാഗം അവിടെയായിരുന്നു. പിൽക്കാലത്ത് രജിസ്റ്റർ ചെയ്യപ്പെട്ട ഭൂമിയിൽ മത്സ്യത്തൊഴിലാളികൾ ഒരു നൂറ്റാണ്ടോളമായി താമസിച്ചുവന്നിരുന്ന പ്രദേശങ്ങളും ഉൾപ്പെട്ടു.

ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത ഭൂമി സിദ്ദിഖ് സേട്ട് 1950 നവംബർ ഒന്നാംതിയ്യതി ഫാറൂഖ് കോളെജ് മാനെജ്‌മെന്‍റിന് കൈമാറി (1948ലാണ് കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ ഫാറൂഖ് കോളെജിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്). ഫാറൂഖ് കോളെജിന്‍റെ തുടക്കക്കാരനായിരുന്ന ചാവക്കാട് സ്വദേശി മൗലവി അബ്ദുള്ള അഹമ്മദ് അലിയുമായി സിദ്ദിഖ് സേട്ടിന് ഉണ്ടായിരുന്ന അടുപ്പമാണ് ഭൂമി കോളെജിന് നൽകാനുള്ള കാരണമെന്നു പറയപ്പെടുന്നു. എന്നാൽ, 404 ഏക്കറുണ്ടായിരുന്ന ഭൂമി കടൽശോഷണം സംഭവിച്ച് വർഷങ്ങൾ കൊണ്ട് നാലിലൊന്നായി ചുരുങ്ങിയത് മനസിലാക്കി അത്തരമൊരു ഭൂമി കൈവശം വച്ചിട്ടു കാര്യമില്ല എന്ന ചിന്ത കൂടി സേട്ടിന് ഉണ്ടായിരുന്നതായി സൂചനകളുണ്ട്. എന്നാൽ, ക്രയവിക്രയം നടത്താമെങ്കിലും വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ മറ്റൊരു ആവശ്യത്തിനും ഫാറൂഖ് കോളെജ് മാനെജ്‌മെന്‍റ് ഈ ഭൂമി ഉപയോഗിക്കരുത്, ഫാറൂഖ് കോളെജ് ഏതെങ്കിലും കാലത്ത് ഇല്ലാതാകുന്ന പക്ഷം അന്ന് ഈ ഭൂമിയുണ്ടെങ്കിൽ തന്‍റെ സന്തതി പരമ്പരയ്ക്ക് അത് തിരികെ ലഭിക്കണം എന്നീ വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ആധാരമാണ് അന്ന് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, അറിഞ്ഞോ അറിയാതെയോ "വഖഫ് ' എന്ന ഒരു വാക്ക് ആധാരത്തിൽ എഴുതിച്ചേർത്തിരുന്നു. മതപരമോ ജീവകാരുണ്യമോ സ്വകാര്യമോ ആയ ആവശ്യങ്ങൾക്കായി മുസ്‌ലിംകൾ നൽകുന്ന വ്യക്തിഗത സ്വത്താണ് വഖഫ്.

വസ്തുവിൻ്റെ ഗുണഭോക്താക്കൾ വ്യത്യസ്തരാകാമെങ്കിലും, വസ്തുവിൻ്റെ ഉടമസ്ഥാവകാശം ദൈവത്തിൻറേതാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു വസ്തുവിനെ വഖഫ് ആയി പ്രഖ്യാപിച്ചുകഴിഞ്ഞാൽ, അതിൻ്റെ സ്വഭാവം എന്നെന്നേക്കുമായി മാറുന്നു, അത് തിരിച്ചെടുക്കാൻ കഴിയില്ല.

ഇന്ത്യയിലെ വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്നത് 1995 ലെ വഖഫ് നിയമമാണ്. ഒരു വഖഫ് സ്വത്ത് നിയന്ത്രിക്കുന്നത് ഒരു സൂപ്പർവൈസറായി പ്രവർത്തിക്കുന്ന ഒരു മുതവല്ലി (പരിപാലകൻ) ആണ്. 1882-ലെ ഇന്ത്യൻ ട്രസ്റ്റ് ആക്ട് പ്രകാരം ട്രസ്റ്റുകൾക്ക് കീഴിലുള്ള സ്വത്തുക്കൾ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നുവോ അതിന് സമാനമായ രീതിയിലാണ് വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത്.

ഭൂമി കൈമാറ്റം ചെയ്യുന്നതിന് മുമ്പുതന്നെ അവിടെ താമസക്കാരായിരുന്ന ചില കുടുംബങ്ങൾ താലൂക്ക് ഓഫീസിൽ നിന്ന് കുടികിടപ്പ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരുന്നു. വൈദ്യുതി, കുടിവെള്ളം തുടങ്ങിയവ ലഭിക്കാൻ ആ സർട്ടിഫിക്കറ്റ് സഹായകമാകും എന്നതിനാലാണ് പ്രദേശവാസികൾ അപ്രകാരം ചെയ്തത്. ഏതാനും വർഷങ്ങൾക്ക് ശേഷം ഭൂവിനിയോഗം സംബന്ധിച്ച ചില തർക്കങ്ങളെ തുടർന്ന് ഫാറൂഖ് കോളെജ് മാനെജ്‌മെന്‍റും തദ്ദേശവാസികളും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തു. ഈ കേസ് കുറേക്കാലം തുടർന്നു. ഭൂമി ഫാറൂഖ് കോളെജിന് ഇഷ്ടദാനം കിട്ടിയതാണ് എന്ന വിലയിരുത്തലിനെ തുടർന്ന് പിന്നീടുള്ള കോടതി ഉത്തരവുകൾ പ്രദേശവാസികൾക്ക് അനുകൂലമായില്ല.


1975ൽ പ്രദേശവാസികൾ കുടിയാൻ സംഘം രൂപീകരിക്കുകയും പറവൂർ മുൻസിഫ് കോടതിയിൽ ഹർജി ഫയൽ ചെയ്യുകയും ചെയ്തു. ആ കേസ് 12 വർഷം തുടർന്നു. നീണ്ട 34 വർഷങ്ങൾക്ക് ശേഷം ഒത്തുതീർപ്പ് പ്രകാരം 1987 ൽ ഫാറൂഖ് കോളെജ് മാനെജ്‌മെന്‍റിന് കൂടിയ വില കൊടുത്ത് അന്നുണ്ടായിരുന്ന കുടികിടപ്പുകാർ അവർ ഒരു നൂറ്റാണ്ടിലേറെയായി ജീവിച്ചിരുന്ന ഭൂമി വാങ്ങി. സെന്‍റിന് 250 രൂപ പ്രകാരമാണ് അന്ന് അവർ നൽകിയത്. അന്ന് സമീപപ്രദേശങ്ങളിൽ പലയിടങ്ങളിലും സ്ഥലത്തിന് 100 രൂപയിൽ താഴെ മാത്രമായിരുന്നു വില.

എങ്കിലും കാലങ്ങളായി അവിടെ ജീവിച്ചു പോന്ന മത്സ്യത്തൊഴിലാളികൾ എന്ന നിലയിൽ തൊഴിലിനെ പ്രതികൂലമായി ബാധിക്കും എന്നതിനാൽ വലിയ വില കൊടുക്കാൻ അവർ നിർബന്ധിതരാവുകയായിരുന്നു. തുടർന്ന് ഫാറൂഖ് കോളെജിന്‍റെ മാനേജിങ് കൗൺസിൽ സെക്രട്ടറി ഹസൻകുട്ടി സാഹിബ് ഒപ്പിട്ട 280ഓളം ആധാരങ്ങളാണ് 1989 മുതൽ 1993 വരെയുള്ള കാലത്ത് രജിസ്റ്റർ ചെയ്തത്.

പിന്നീടുള്ള മൂന്ന് പതിറ്റാണ്ട് കാലം കൊണ്ട് പ്രദേശം നല്ല രീതിയിൽ വികസിച്ചു. നൂറുകണക്കിന് കോൺക്രീറ്റ് വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും നിർമിക്കപ്പെട്ടു. റോഡുകളും പാലങ്ങളും പണിതു. അങ്ങനെയിരിക്കെയാണ് സമാധാനമായി ജീവിച്ചുപോന്ന ഒരു ജനതയ്ക്ക് പെട്ടെന്ന് മറ്റൊരു വെല്ലുവിളി നേരിടേണ്ടതായി വന്നത്.

2022 ജനുവരിയിൽ കരമടയ്ക്കാൻ വില്ലെജ് ഓഫിസിലെത്തിയ ഒരാൾക്ക് അതിന് കഴിഞ്ഞില്ല. അത് വഖഫ് ഭൂമിയാണ് എന്നൊരു ഓർഡർ തഹസിൽദാരിൽ നിന്ന് എത്തിയിരുന്നതാണ് തടസത്തിന് കാരണമായത്. പിന്നീടുള്ള അന്വേഷണത്തിലാണ് 2019ൽ തന്നെ ഇത്തരം നീക്കങ്ങൾ വഖഫ് ബോർഡ് ആരംഭിച്ചിരുന്നതായി പ്രദേശവാസികൾക്ക് മനസിലാക്കാൻ കഴിഞ്ഞത്. എന്നാൽ, ഭൂമിയുടെ നിലവിലെ ഉടമസ്ഥരായ അവരിലാർക്കും ഒരു നോട്ടീസ് പോലും ലഭിച്ചിരുന്നില്ല.

പിന്നീട് ജനപ്രതിനിധികളുമായി ബന്ധപ്പെടുകയും ഒട്ടേറെ ചർച്ചകൾ നടത്തുകയും ഹൈക്കോടതിയിൽ കേസ് നടത്തുകയും ചെയ്ത ശേഷമാണ് 600ഓളം വരുന്ന കുടുംബങ്ങൾക്ക് കരമടയ്ക്കാൻ അനുമതി ലഭിക്കുന്നത്. എന്നാൽ, കരമടയ്ക്കാനും പോക്കുവരവ് നടത്താനും അനുവദിച്ചു കൊണ്ട് ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് ലഭിച്ചതിന് പിന്നാലെ വഖഫ് ബോർഡിലെ രണ്ട് അംഗങ്ങൾ വീണ്ടും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതിനെ തുടർന്ന് ആ ഓർഡർ സ്റ്റേ ചെയ്യപ്പെട്ടു. നിലവിൽ 2022 മുതൽ പലപ്പോഴായി പ്രദേശവാസികൾ ഫയൽ ചെയ്ത 5 കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഈ ഭൂമി വഖഫ് ബോർഡിന്‍റെ രേഖകളിൽ ഉൾപ്പെട്ടതിനാലും, കേസുകൾ നടക്കുന്നതിനാലും ക്രയവിക്രയം നടത്താനോ പണയപ്പെടുത്തി ലോണെടുക്കാനോ ഉടമസ്ഥർക്ക് കഴിയുന്നില്ല. വലിയ പണം മുടക്കി ഹൈക്കോടതിയിൽ കേസ് നടത്തേണ്ടിവരുന്നത് നിർധനരായ മുനമ്പം നിവാസികൾക്ക് താങ്ങാനാവുന്നതിനും അപ്പുറമാണ്. മറുപക്ഷം അതിശക്തരായതിനാലും വഖഫ് നിയമവും വഖഫ് ബോർഡും അവർക്ക് പിന്തുണയായുണ്ട് എന്നതിനാലും കേസിന്‍റെ ഭാവിയെക്കുറിച്ച് അവർക്ക് വലിയ ആശങ്കകളുണ്ട്. എന്നാൽ, ഇപ്പോൾ കേന്ദ്ര സർക്കാർ ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വഖഫ് നിയമ പരിഷ്കരണത്തെ ആ നാട്ടുകാർ വലിയ പ്രതീക്ഷയോടെ കാണുന്നു.

വഖഫായി നല്കുന്ന ഭൂമിക്ക് ദാതാക്കൾ നിബന്ധനകൾ നിഷ്കർഷിക്കാൻ പാടില്ല എന്നതാണ് ചട്ടം എങ്കിലും കോളെജ് എന്നെങ്കിലും ഇല്ലാതാകുന്ന പക്ഷം അന്ന് അവശേഷിക്കുന്ന ഭൂമി ആദ്യ ഉടമസ്ഥന്‍റെ അനന്തരാവകാശികൾക്ക് നൽകണമെന്ന വ്യവസ്ഥ ആധാരത്തിലുണ്ട്. അതിനാൽ, ഇപ്പോഴത്തെ "വഖഫ് ' അവകാശവാദങ്ങൾ നിലനിൽക്കില്ല എന്നതാണ് കോടതിക്ക് മുന്നിലുള്ള പ്രധാന വാദം.

ഫാറൂഖ് കോളെജിന് ഗിഫ്റ്റ് ആയി ലഭിച്ച ഭൂമിയെന്ന് മുൻ കോടതിവിധികളിൽ പലപ്പോഴും പരാമർശിക്കപ്പെട്ടിട്ടുള്ളതിനാൽ അത്തരമൊരു ഭൂമി "വഖഫ് ' എന്ന് സ്ഥാപിക്കാനാവില്ല. വഖഫ് നിയമത്തിൽ 2013 ൽ നടത്തിയ ഭേദഗതികൾ പ്രകാരം, ഒരു ഭൂമി "വഖഫ് ' എന്ന് സ്ഥാപിക്കണമെങ്കിൽ 3 വർഷത്തിനുള്ളിൽ ക്ലെയിം ചെയ്യണമെന്നുണ്ട്. എന്നാൽ 2019ലാണ് മുനമ്പം നിവാസികളുടെ ഭൂമി "വഖഫ് ' ആണെന്നുള്ള അവകാശം വഖഫ് ബോർഡ് ഉയർത്തിയിട്ടുള്ളത്. എന്നാൽ, ഭൂമിയുടെ നിലവിലെ ഉടമസ്ഥരെ അറിയിച്ചുകൊണ്ടുള്ള ഒരു നിയമാനുസൃത നീക്കവും ഉണ്ടായിട്ടില്ല.

വഖഫ് അവകാശവാദങ്ങൾ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മാന്യമായ ജീവിതത്തിനും സ്വത്തിനും തുല്യതയ്ക്കുമുള്ള മൗലികാവകാശങ്ങൾക്കും മതേതരത്വത്തിനും കടുത്ത വെല്ലുവിളി ഉയർത്തുന്നു. ഇപ്പോൾ നിലവിലുള്ള വഖഫ് നിയമം ഭരണഘടനാ വിരുദ്ധമാണ് ശരിയ നിയമത്തെ (Sharia - Islamic Law) ഇന്ത്യൻ നിയമ വ്യവസ്ഥിതിക്ക് മുകളിൽ സ്ഥാപിക്കുന്ന വ്യവസ്ഥകൾ വഖഫ് നിയമത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട് (Once Waqf always Waqf). വിൽക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലാത്തവിധം അല്ലാഹുവിനു സമർപ്പിക്കപ്പെട്ടത് എന്നാണ് "വഖഫ് ' എന്ന വാക്കിന്‍റെ അർഥം.

1995ൽ ഇന്ത്യയിൽ നിലവിൽ വന്ന വഖഫ് നിയമപ്രകാരം ഏതെങ്കിലും ഒരു സ്ഥലത്തിന് വഖഫ് ബോർഡ് അവകാശം ഉന്നയിച്ചാൽ അതിസങ്കീർണമായ നിയമ നടപടികളിലേക്കാണ് പിന്നീട് നീങ്ങുക. വേണ്ടവിധത്തിലുള്ള കോടതി, സർക്കാർ ഇടപെടലുകൾ തക്കസമയത്ത് ഉണ്ടായില്ലെങ്കിൽ സ്ഥലം എന്നത്തേയ്ക്കുമായി വഖഫ് ബോർഡിന്‍റേതായി മാറും.

ഈ ഗുരുതരമായ പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ മുതൽ പ്രദേശവാസികളും അവരുടെ പ്രതിനിധികളും ജനപ്രതിനിധികളെയും സർക്കാർ സംവിധാനങ്ങളെയും രാഷ്‌ട്രീയ നേതൃത്വങ്ങളെയും പലവിധത്തിൽ സമീപിച്ചു. വിഷയം പരിഹരിച്ചുതരാം എന്നുള്ള ജനപ്രതിനിധികളുടെ ഉറപ്പിലാണ് പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക് പോകാതിരുന്നത്. എന്നാൽ ആ ഉറപ്പ് ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല.

 

2023 ജൂലൈയിലാണ് അവസാനമായി കോടതിയിൽ വാദം നടന്നത്. നിലവിൽ തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട സർവെകൾ ആ പ്രദേശത്ത് നടന്നിട്ടുണ്ട്. തുടർന്ന് സ്ഥലം ഏറ്റെടുക്കൽ നടക്കുമ്പോൾ കേസിൽ ഉൾപ്പെട്ട ഭൂമി ആയതിനാൽ അനേകർ നഷ്ടപരിഹാരം പോലും ലഭിക്കാതെ തെരുവിലേയ്ക്ക് ഇറങ്ങേണ്ട സാഹചര്യം ഉടലെടുത്തേക്കാം.

മുനമ്പത്തെ നിർധനരായ ജനങ്ങൾ ഒന്നര നൂറ്റാണ്ടിലേറെ കാലമായി ജീവിച്ചു പോന്നതും അപ്രകാരമായിരുന്നിട്ടും ഒരിക്കൽ കൂടിയ വിലകൊടുത്തു വാങ്ങേണ്ടി വന്നതുമായ ഭൂമി വഖഫ് നിയമത്തിന്‍റെ മറവിൽ കൈവശപ്പെടുത്താനുള്ള നീക്കം ആണെന്നാണ് ആരോപണം

ആവശ്യമായ ഭേദഗതികൾ വഖഫ് നിയമത്തിൽ വരുത്തേണ്ടതുണ്ട് എന്നാണു പൊതുവെ ഉയരുന്ന ആവശ്യം . കേവലം മതത്തിന്റെ പേരിൽ മാത്രം നിയമഭേദഗതി വരുത്താൻ ഇന്ത്യയിൽ കഴിയില്ല, . പൊതുജനത്തിന്‍റെ സ്വത്തിനും മൗലിക അവകാശങ്ങൾക്കും രാജ്യത്തിന്‍റെ മതേതരത്വത്തിനും വെല്ലുവിളിയായി മാറിയേക്കാവുന്ന വകുപ്പുകൾ നീക്കം ചെയ്ത് ഇപ്പോൾ ഉയർന്നിരിക്കുന്ന ആശങ്കകൾക്ക് പരിഹാരം കണ്ടെത്താൻ കേന്ദ്ര സർക്കാർ തയാറാകണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (5 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (5 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (5 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (5 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (6 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (6 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (7 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (9 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (9 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (9 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (10 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

Malayali Vartha Recommends