ചാത്തമംഗലം ഈസ്റ്റ് മലയമ്മയില്‍ മുത്തശ്ശിയും പേരമകളും കിണറ്റില്‍ മരിച്ച നിലയില്‍...

ചാത്തമംഗലം ഈസ്റ്റ് മലയമ്മയില്‍ മുത്തശ്ശിയും പേരമകളും കിണറ്റില്‍ മരിച്ച നിലയില്‍. ഈസ്റ്റ് മലയമ്മ വട്ടക്കണ്ടിയില്‍ സുഹാസിനി (56), ശ്രീ നന്ദ (12) എന്നിവരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് . ഇരുവരേയും വൈകുന്നേരം 4 മണി മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ കിണറില്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.
"
https://www.facebook.com/Malayalivartha
























