എറണാകുളത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം...

എറണാകുളം കോലഞ്ചേരി മൂശാരിപ്പടയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം. മനയത്ത് വീട്ടില്‍ എം സി യാക്കോബ് (കുഞ്ഞുമോന്) ആണ് മരിച്ചത്. 75 വയസായിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരിന്റെ സ്ത്രീശക്തി ലോട്ടറി അടിച്ചിട്ടുണ്ടായിരുന്നു. തുക കൈപറ്റി ഒരാഴ്ചയ്ക്കകമാണ് മരണം സംഭവിച്ചത്.
തിങ്കളാഴ്ച്ച വൈകുന്നേരം 6 മണിയോടെ മൂശാരിപ്പടി ഭാഗത്ത് നിന്നും വരികയായിരുന്ന യാക്കോബ് ബിവറേജിന്റെ ഭാഗത്തുള്ള കടയിലേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാക്കോബിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകുന്നേരം 5 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈ മാസത്തിലെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയുടെ സമ്മാനര്ഹനായിരുന്നു യാക്കോബ്. മൂന്നാഴ്ച്ച മുമ്പാണ് സമ്മാന തുക യാക്കോബ് കൈപ്പറ്റിയത്. ഭാര്യ- മേരി, രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha
























