വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം...
വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം.... ഊര്‍ക്കടവ് സ്വദേശി അബ്ദുള്‍ റഷീദ് ആണ് മരിച്ചത്. 40 വയസായിരുന്നു. ഫ്രിഡ്ജ് റിപ്പയറിംഗിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാല്‍ ഫ്രിഡ്ജല്ല, കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിതെറിച്ചതെന്നാണ് പ്രാഥമിക വിവരം.
കടയുടെ അടുത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. അപകട സമയത്ത് കടയില്‍ അബ്ദുല്‍ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. കടയിലെ സാധനങ്ങളെല്ലാം നശിച്ചതായി കാണുന്നുണ്ട്. മറ്റാര്‍ക്കും പരിക്കുള്ളതായി അറിവില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
"
https://www.facebook.com/Malayalivartha