സനാതന ധര്‍മങ്ങളുടെ അനശ്വരമൂല്യങ്ങള്‍ ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കല്‍; കാലിക്കറ്റ് സര്‍വകലാശാലാ സനാതനധര്‍മ പീഠത്തിന്റെ കടമയാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
സനാതന ധര്‍മങ്ങളുടെ അനശ്വരമൂല്യങ്ങള്‍ ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കല്‍ കാലിക്കറ്റ് സര്‍വകലാശാലാ സനാതനധര്‍മ പീഠത്തിന്റെ കടമയാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ സനാതന ധര്‍മപീഠത്തിന് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ തത്വശാസ്ത്രവും വിജ്ഞാനവും സനാതനമൂല്യങ്ങളുടെ ഭാഗമാണ്. അത് പ്രാപഞ്ചിക ദര്‍ശനമാണ്. അതിലടങ്ങിയിരിക്കുന്ന വിജ്ഞാന നിധി കണ്ടെത്താന്‍ ലോകത്തെ സഹായിക്കേണ്ടത് സനാതനധര്‍മ പീഠത്തിന്റെ കടമയാണെന്നും ഗവര്‍ണര്‍ പറഞ്ഞു
ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സനാതനധര്‍മ ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി ചിദാനന്ദപുരി, സിന്‍ഡിക്കേറ്റംഗം എ.കെ. അനുരാജ്, ചെയര്‍ വിസിറ്റിങ് പ്രൊഫസര്‍ ഡോ. സി. ശ്രീകുമാരന്‍, കോ - ഓര്‍ഡിനേറ്റര്‍ സി. ശേഖരന്‍, പി. പുരുഷോത്തമന്‍, വിവിധ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരായ ഡോ. മോഹനന്‍ കുന്നുമ്മല്‍, ഡോ. കെ.കെ. ഗീതാകുമാരി, ഡോ. ജുനൈദ് ബുഷ്‌രി, ഡോ. കെ.കെ. സജു, കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ്, സെനറ്റംഗം ബാലന്‍ പൂതേരി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha