Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

സൗദിയില്‍ വമ്പന്‍ പദ്ധതി... ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി; സൗദിയില്‍ 2 വര്‍ഷത്തിലെ ലുലുവിന്റെ വമ്പന്‍ ലക്ഷ്യം വെളിപ്പെടുത്തി യൂസഫലി

01 NOVEMBER 2024 08:58 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് അഭിമാനമായ വ്യവസായിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. യൂസഫലിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി. യൂസഫലി ഇന്ത്യയുടെ 'റോവിങ് അംബാസഡര്‍' എന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. ഇന്ത്യ-സൗദി വാണിജ്യ ബന്ധം സുദൃഢമാക്കുന്നതില്‍ ലുലു നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും യൂസഫലിയുടെ വ്യവസായിക പങ്കാളിത്തം ഇരുരാജ്യങ്ങളുടെയും സൗഹൃദം കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന് ഊര്‍ജമായെന്നും മന്ത്രി പറഞ്ഞു.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിന് തുടക്കം കുറിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കഠിനാധ്വാനം പ്രശംസനീയമാണ്. മധ്യപൂര്‍വദേശത്തെ ലിസ്റ്റഡ് കമ്പനിയായി മാറിയ ലുലു ഇന്ന് ഗള്‍ഫ് മേഖലയിലെ ഇന്ത്യയുടെ അഭിമാനമാണ്. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഗുണമേന്മ ലോകമെമ്പാടും പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് ലുലുവിനുള്ളത്.

ഇന്ത്യയും ജിസിസി രാഷ്ട്രങ്ങളും തമ്മിലുള്ള മികച്ച വാണിജ്യബന്ധത്തിന് ലുലു മികച്ചസേവനം നല്‍കുന്നു. ഇന്ത്യ-സൗദി വാണിജ്യബന്ധത്തിന് കൂടുതല്‍ കരുത്തേകാന്‍ ലുലുവിലെ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിന് കഴിയുമെന്നും പീയുഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ രുചിവൈവിധ്യങ്ങളും മഹത്തായ സംസ്‌കാരവും വിളിച്ചോതുന്ന ഒട്ടേറെ ക്യാപെയ്‌നുകളാണ് ലുലു നടത്തുന്നതെന്ന് എം.എ യൂസഫലി പറഞ്ഞു. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത പ്രവാസ സമൂഹത്തിന് ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തെ ഉത്പന്നങ്ങള്‍ക്ക് അര്‍ഹമായ പ്രോത്സാഹനം കൂടിയാണ് നല്‍കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉള്‍പ്പടെ ജിസിസിയിലെ ഭരണനേതൃത്വങ്ങള്‍ നല്‍കുന്ന മികച്ച പിന്തുണയ്ക്കും ഉപഭോക്താക്കളുടെ സ്വീകാര്യതയ്ക്കും നന്ദി അറിയിക്കുന്നുവെന്നും യൂസഫലി വ്യക്തമാക്കി. 3800 സൗദി സ്വദേശികള്‍ക്കാണ് രാജ്യത്തെ 65 ഹൈപ്പര്‍മാര്‍ക്കറ്റുകളിലായി നേരിട്ട് തൊഴിലവസരം ലഭിക്കുന്നത്.

അടുത്ത രണ്ട് വര്‍ഷത്തിനകം സൗദിയില്‍ നൂറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്ന ലക്ഷ്യത്തിലാണ് ലുലു. ഇതോടെ പതിനായിരം സൗദി സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കും. ലഡാക്ക് അപ്പിള്‍, ഓര്‍ഗാനിക് ബ്യൂട്ടി പ്രൊഡക്ടുകള്‍, മില്ലറ്റ്‌സ് ഉള്‍പ്പെടെ അന്‍പതിലേറെ ഇന്ത്യന്‍ ഉത്പന്നങ്ങളാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരുക്കിയിരിക്കുന്നത്. സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍, ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ് അടക്കമുള്ളവരും പങ്കെടുത്തു.

ഓഹരികള്‍ വില്‍പനയ്ക്ക് വച്ച് ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യുക. ലുലു ഐപിഒയ്ക്ക് ആവേശകരമായ പ്രതികരണം ആണ് ലഭിച്ചിരിക്കുന്നത്. 12,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ലുലു നടത്തുന്ന ഐപിഒയ്ക്ക് വില്‍പനയ്ക്കുള്ള ഓഹരികളുടെ എണ്ണത്തേക്കാള്‍ അധിക അപേക്ഷ ലഭിക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. നൂറ് മടങ്ങ് അധിക അപേക്ഷകരെയാണ് ഐപിഒയ്ക്ക് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പനയാണ് എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുവിന്റേത്. 1.94 ദിര്‍ഹം മുതല്‍ 2.04 ദിര്‍ഹം വരെയാണ് ഓഹരി വില. നവംബര്‍ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും..

ലുലു റീട്ടെയിലിന്റെ ആകെ വിപണി മൂല്യം 48,000 കോടി രൂപയായാണ് കണക്കായിരിക്കുന്നത്. ഇന്ന് മുതല്‍ നവംബര്‍ അഞ്ച് വരെയാണ് ഐപിഒ. ലുലുവിന്റെ ആകെ ഓഹരികളുടെ 25 ശതമാനമാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. ഇതില്‍ 89 ശതമാനം ഓഹരികള്‍ നിക്ഷേപക സ്ഥാപനങ്ങള്‍ക്കാണ്. ഒരു ശതമാനം ഓഹരി ലുലു ജീവനക്കാര്‍ക്കായി മാറ്റിവച്ചിരിക്കുന്നു. ബാക്കിയുള്ള ഓഹരികളാണ് പൊതുജനങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കുക. അതേ സമയം ചെറുകിട നിക്ഷേപകര്‍ ഏറ്റവും കുറഞ്ഞത് 5000 ദിര്‍ഹം മൂല്യമുള്ള ഓഹരികള്‍ക്കെങ്കിലും അപേക്ഷ നല്‍കണം. 1.14 ലക്ഷം രൂപ മൂല്യമുള്ളതാണ് ഈ ഓഹരികള്‍. പിന്നീട് ആയിരം ദിര്‍ഹത്തിന്റെ ഗുണിതങ്ങള്‍ മൂല്യമുള്ള ഓഹരികള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ആയിരം ഓഹരികളാണ് അപേക്ഷകര്‍ക്ക് ലഭിക്കുക. ജീവനക്കാര്‍ക്ക് 2,000 ഓഹരികള്‍ ലഭിക്കും.

നവംബര്‍ 14ന് അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലായിരിക്കും ലുലു ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടുക. യു.എ.ഇയിലെ ഏറ്റവും വലിയ റീട്ടെയ്‌ലര്‍ ഐ.പി.ഒ, യു.എ.ഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐ.പി.ഒ എന്നീ നേട്ടവും ഇതോടെ ലുലുവിന് ലഭിക്കും.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (4 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (5 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (5 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (5 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (5 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (6 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (6 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (8 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (9 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (9 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (9 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (10 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

Malayali Vartha Recommends