Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

പതപതപ്പുള്ള ബെഡും പുതപ്പും..! A ബ്ലോക്കിൽ ദിവ്യയുടെ ലാത്തിരിപൂത്തിരി കമ്പിത്തിരി..! ജയില്‍ വാസം ഇങ്ങനെ

01 NOVEMBER 2024 03:18 PM IST
മലയാളി വാര്‍ത്ത

പള്ളിക്കുന്നിലെ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ കമ്മിറ്റിയംഗം പി.പി ദിവ്യ യ്ക്ക് പിന്‍തുണയുമായി സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. ദിവ്യ റിമാന്‍ഡില്‍ കഴിയുന്ന പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് കണ്ണൂര്‍ ജില്ലയിലെ ചില പ്രമുഖ നേതാക്കള്‍ രഹസ്യമായി സന്ദര്‍ശനം നടത്തിയത്. പാര്‍ട്ടി ഔദ്യോഗികമായി പിന്‍തുണയ്ക്കാതിരിക്കുമ്പോള്‍ നേതാക്കള്‍ ജയിലില്‍ എത്തിയത്. ഇവരില്‍ പലരും ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനെന്ന വ്യാജേനെയാണ് എത്തിയത്.

സി.പി.എം നേതാക്കളായ ജില്ലാ പഞ്ചായത്തംഗങ്ങളും ജയിലില്‍ എത്തി. ഇതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായ പള്ളിക്കുന്ന് വനിതാ ജയിലില്‍ ദിവ്യയ്ക്ക് വി.ഐ.പി പരിഗണനയാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശത്താല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. പ്രത്യേക സെല്‍ ഇതിനായി സജ്ജീകരിച്ചു. ജയിലില്‍ ലഭ്യമാവുന്നതില്‍ ഏറ്റവും മികച്ച സെല്ലാണ് ഒരുക്കിയത്. ദിവ്യ റിമാന്‍ഡിലാവുമെന്ന് സൂചന ലഭിച്ചപ്പോള്‍ തന്നെ ജയിലിലും ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. റിമാന്‍ഡ് തടവുകാരിയായതിനാല്‍ പുറത്ത് വരാന്തയിലുടെ നടക്കാനും പുന്തോട്ടത്തിലും കൃഷിയിടത്തിലും പോകാന്‍ അനുമതിയുണ്ട്.രണ്ട് ബ്ലോക്കുകളുള്ള വനിതാ ജയിലിലെ ആദ്യത്തെ ബ്ലോക്കിലാണ് ദിവ്യ. പുതിയ കെട്ടിടമായതിനാൽ പ്രത്യേകം മുറികളുമുണ്ട്. ഇതിലൊന്നിലാണ് പാർപ്പിച്ചിരിക്കുന്നത്. ശിക്ഷാ തടവുകാർക്കുള്ള നിയന്ത്രണങ്ങളോ തടവുകാർക്കുള്ള പ്രത്യേക വസ്ത്രങ്ങളോ റിമാൻഡ് തടവുകാർക്കില്ല. വീട്ടിൽനിന്ന് എത്തിക്കുന്ന വസ്ത്രങ്ങൾ ധരിക്കാനുള്ള അനുവാദം ജയിൽ ചട്ടങ്ങളിലുണ്ട്.

 

ബുധനാഴ്ച ദിവ്യക്ക് സന്ദർശകർ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന കാര്യത്തിൽ ജയിൽ അധികൃതർ മറുപടി നൽകിയില്ല. രാവിലെ 6.30 ഓടെ സെല്ലുകൾ തുറക്കും. 7.30-ന് പ്രഭാത ഭക്ഷണം നൽകും.

ജയിൽ ജീവിതത്തിന്റെ ആദ്യദിനത്തിൽ ആറോടെ ദിവ്യ ഉറക്കമുണർന്നിരുന്നു.മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ചൊവ്വാഴ്ചയാണ് പി.പി. ദിവ്യ പോലീസിൽ കീഴടങ്ങിയത്. പോലീസ് അറസ്റ്റുചെയ്ത് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് റിമാൻഡ് ചെയ്തത്.

ബെഡ്, പുതപ്പ്, തലയിണയും നല്‍കിയിട്ടുണ്ട്. ഭക്ഷണം ജയില്‍ മെനു അനുസരിച്ചിട്ടുള്ളതാണെങ്കിലും പ്രത്യേക ഭക്ഷണം എന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ എത്തിച്ചു കൊടുക്കാനും സംവിധാനങ്ങളുണ്ട്. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യ പ്രേരണാ കുറ്റത്തിന് റിമാന്‍ഡിലായ പി.പി ദിവ്യ അചഞ്ചലമായ മനസോടെയാണ് ജയിലില്‍ കഴിയുന്നതെന്നാണ് വിവരം. താനിതൊക്കെ ഒരു ത്രില്ലായിയാണ് കാണുന്നതെന്നാണ് ദിവ്യ തന്റെ സന്ദര്‍ശകരില്‍ ചിലരോട് പറഞ്ഞതത്രെ.. നവീന്‍ ബാബു ജീവനൊടുക്കിയത് അപ്രതീക്ഷിതമാണെങ്കില്‍ ഇതിന് പിന്നില്‍ താനാണെന്ന് വരുത്തി തീര്‍ക്കാനുള്ള മാധ്യമ വേട്ടയാണ് നടക്കുന്നതെന്നാണ് ദിവ്യയുടെ പക്ഷം.

അഴിമതിക്കെതിരെ ശബ്ദിച്ചതിന് ആദ്യം പുകഴ്ത്തിയവര്‍ പിന്നീട് തന്നെ രാക്ഷസിയായി ചിത്രീകരിച്ചു സോഷ്യല്‍ മീഡിയയിലുടെ രംഗത്തുവന്നുവെന്നും ദിവ്യ ആരോപിക്കുന്നു. സി.പി.എം അനുകൂല ജയില്‍ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ദിവ്യ ഉപയോഗിക്കുന്നതായും രഹസ്യവിവരമുണ്ട്. ഇതുപയോഗിച്ചാണ് ഇവര്‍ അഭിഭാഷകനായും കുടുംബവുമായി ബന്ധപ്പെടുന്നത്. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെങ്കിലും ദിവ്യയ ക്കായി പ്രത്യേക ഇളവ് അനുവദിച്ചിരിക്കുകയാണ് സി.പി.എം അനുകൂല ഉദ്യോഗസ്ഥര്‍.

 

കല്യാശേരി മണ്ഡലത്തിലെ ഒരു ജനപ്രതിനിധിയും ഡി.വൈ.എഫ്.ഐ നേതാവുമാണ് ദിവ്യയ്ക്കായി പാര്‍ട്ടിക്കുള്ളിലും പുറത്തും രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നത്. ജില്ലാ നേതൃത്വത്തിലെ ചില നേതാക്കളുടെ പിന്‍തുണയും ഇവര്‍ക്കുണ്ട്. എ.ഡി.എം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ക്യാംപയിനാണ് ഇവര്‍ പാര്‍ട്ടി വൃത്തങ്ങളില്‍ നടത്തുന്നത്. മാത്രമല്ല കണ്ണൂരില്‍ ജോലി ചെയ്യുന്ന കാലയളവില്‍ ഇദ്ദേഹം സി.പി.ഐയുടെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

സി.പി.എം എതിര്‍ത്തിട്ടും സി.പി.ഐ ജില്ലാ നേതുത്വമാണ് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റ് നേടിക്കൊടുത്തതെന്ന് നവീന്‍ ബാബു അടുപ്പമുള്ളവരോട് പറഞ്ഞിട്ടുണ്ടെന്നാണ് ഇവരുടെ വാദം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (4 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (5 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (5 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (5 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (5 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (6 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (6 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (8 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (8 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (9 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (9 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (10 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

Malayali Vartha Recommends