നവീന്‍ ബാബു മരണത്തില്‍ അറസ്റ്റിലായ പിപി ദിവ്യയെ പ്രത്യേക അന്വേഷണ സംഘം അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു....

നവീന്‍ ബാബു മരണത്തില്‍ അറസ്റ്റിലായ പിപി ദിവ്യയെ പ്രത്യേക അന്വേഷണ സംഘം അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ശേഷം് ദിവ്യ മടങ്ങിയത് തല കുനിച്ചാണ് ആദ്യ ദിനത്തില്‍ മാധ്യമപ്രവര്‍ത്തകരെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇത്തവണ അതു മുണ്ടായില്ല. തലകുനിച്ചാണ് ചോദ്യം ചെയ്യലിനു ശേഷം ക്രൈംബ്രാഞ്ച് ഓഫിസില്‍ നിന്നും പിന്നീട് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ദിവ്യ മടങ്ങിയത്.
അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് ദിവ്യയെ കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. വെള്ളിയാഴ്ച്ച വൈകുന്നേരം നാലരയോടെ ദിവ്യയെ ജയിലിലേക്ക് മാറ്റി. പതിവില്‍ നിന്നും വ്യത്യസ്തമായി ചുരിദാര്‍ അണിഞ്ഞാണ് ദിവ്യ ചോദ്യം ചെയ്യലിന് ജയിലില്‍ നിന്നും വന്നത്.
"
https://www.facebook.com/Malayalivartha
























