മുഖ്യമന്ത്രിക്ക് മൂന്നരക്കോടി രൂപ കൈമാറി: ബിജു രാധാകൃണന്‍

പുതിയ വെളിപ്പെടുത്തലുമായി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃണന്‍ രംഗത്ത്. മുഖ്യമന്ത്രിക്ക് മൂന്നരക്കോടി രൂപ കൈമാറി. രണ്ടുവട്ടമായിട്ടാണ് മുഖ്യമന്ത്രിക്ക് മൂന്നരക്കോടി കൈമാറിയത്. തൃശൂര്‍ രാമനിലയത്തില്‍ വെച്ചും പുതുപ്പളളിയില്‍ വെച്ചുമാണ് പണം കൈമാറിയതെന്ന് ബിജു പറഞ്ഞു.
അതേസമയം സോളാര്‍കമ്മീഷനില്‍ ഇന്ന് തിരുവനന്തപുരം ജയില്‍ സൂപ്രണ്ടിനെ അല്‍പ്പസമയത്തിനകം വിസ്തരിയ്ക്കും. സോളാര്‍ കേസിലെ മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണന്‍ തടവ് ശിക്ഷയനുഭവിച്ചു വരുന്നത് സെന്‍ട്രല്‍ ജയിലിലാണ്. ബിജുവിനെ കമ്മീഷനില്‍ കൃത്യസമയത്ത് എത്തിയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാവും വിസ്താരത്തില്‍ ആരായുകയെന്നാണ് സൂചന.
കണ്ണൂര്‍ കോടതിയില്‍ കേസുള്ളതിനാല്‍ സോളാര്‍ കമ്മീഷന് മുന്നില്‍ സരിത എസ് നായരുടെ വിസ്താരം ഇന്നുണ്ടാവില്ല. നാളെ സരിതയുടെ ക്രോസ് വിസ്താരം തുടരും. മുഖ്യമന്ത്രിക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍ അടുത്ത ഘട്ടത്തില്‍ സമര്‍പ്പിക്കുമെന്ന് സരിത കണ്ണൂരില്‍ പറഞ്ഞു. പൊലീസ് അസോസിയേഷന് വേണ്ടി അജിത് കുമാറാണ് പണം കൈപ്പറ്റിയത്. അജിത് കുമാര്‍ അസോസിസേഷന് പണം കൈമാറിയോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സരിത പറഞ്ഞു. കമ്മീഷന്‍ മുന്‍പാകെ പറയുന്ന കാര്യങ്ങളില്‍ വിശ്വാസമില്ലെങ്കില്‍ സര്‍ക്കാറിന് മറ്റൊരു അതോറിറ്റിയെ നിയമിച്ചുകൂടെ എന്നും സരിത കണ്ണൂരില്‍ മാധ്യമങ്ങളോട് ചോദിച്ചു.
സരിതയെ സ്വാധിനിയ്ക്കാന്‍ശ്രമിച്ചെന്ന ആരോപണത്തില്‍ വ്യവസായി ഏബ്രഹാം കലമണ്ണിലില്‍ നിന്നും കമ്മീഷന്‍ തെളിവെടുക്കും. 12ആം തീയതിയാണ് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി കമ്മീഷന് മുന്നിലെത്തുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha