Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

പണി എന്ന അത്യാവശ്യം തെറ്റില്ലാത്ത ഒരു സിനിമ സംവിധാനം ചെയ്ത നടന്റെ പേര് ജോജു !! എങ്ങനെ ഫേമസ് ആവാം എന്ന് നോക്കിയിരുന്ന ഒരാളെ അങ്ങോട്ട് കയറി ചെന്ന് ചൊറിഞ്ഞു "പണി " ഇരന്ന് വാങ്ങിയ ആളുടെ പേരും ജോജു !! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

03 NOVEMBER 2024 06:12 PM IST
മലയാളി വാര്‍ത്ത

അഞ്ജു പാർവതി പ്രഭീഷിൻറെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;    പണി എന്ന അത്യാവശ്യം തെറ്റില്ലാത്ത ഒരു സിനിമ സംവിധാനം ചെയ്ത നടന്റെ പേര് ജോജു !! എങ്ങനെ ഫേമസ് ആവാം എന്ന് നോക്കിയിരുന്ന ഒരാളെ അങ്ങോട്ട് കയറി ചെന്ന് ചൊറിഞ്ഞു "പണി " ഇരന്ന് വാങ്ങിയ ആളുടെ പേരും ജോജു !! ജോജു ജോർജ്ജ് എന്ന നടനെ ഒരുപാട് ഇഷ്ടമാണ്. ഒപ്പം അയാൾ സിനിമയിലേയ്ക്ക് നടന്ന് കയറിയ ആ വഴിയും ഒത്തിരി inspiring തന്നെയാണ്. Slow and steady wins the race ടൈപ്പ് കരിയർ സ്വായത്തമാക്കിയ ഒരു മനുഷ്യൻ.അങ്ങനെ ഒരാൾ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നു. അത്യാവശ്യം തരക്കേട് ഇല്ലാത്ത രീതിയിൽ തന്നെ !!പെയ്ഡ് റിവ്യൂസിന് അപ്പുറം സിനിമ കണ്ട് ഇഷ്ടമായവർ പോസിറ്റീവ് റിവ്യൂ പറയുന്നു.

പടം അത്യാവശ്യം നല്ല രീതിയിൽ ഓടുന്നു. ഇതിനിടെ ഒരു പയ്യൻ നെഗറ്റീവ് റിവ്യൂ ഇടുന്നു. റിവ്യൂ എന്നതിൽ ഉപരി സിനിമയുടെ സ്പോയിലര്‍ തന്നെയാണ് അത്. സ്വന്തം പ്രൊഫൈൽ വഴി അതിന് റീച്ച് കിട്ടുന്നില്ലെന്ന് കണ്ട് അത് പല ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുന്നു. ഒപ്പം സിനിമ തീരെ മോശമെന്ന് പറയുകയും ചെയ്യുന്നു. അതോടെ ജോജു എന്ന നടൻ ഇന്റർവ്യൂവിൽ പറഞ്ഞ സ്വന്തം നിലപാട്, അതായത് നെഗറ്റീവ് റിവ്യൂകൾ വന്നാലും  തന്റെ സിനിമയെ കുറിച്ച് ഒരു ധാരണയുണ്ട്, അതിനെ മാനിക്കും, അതിനാൽ റിവ്യൂകൾ തന്നെ ബാധിക്കില്ലെന്ന ആ നിലപാട് മാറ്റി വച്ച് വൈകാരികമായി പ്രതികരിക്കുന്നു.

ഇരയിട്ട് മീൻ പിടിക്കാൻ ഇരുന്ന ആൾക്ക് അതോടെ സന്തോഷം ആവുന്നു. ആ ഫോൺ കോൾ റിക്കോർഡ് ചെയ്ത് തന്നെ ജോജു ഭീഷണിപ്പെടുത്തിയെന്ന് പറയുന്നു. നിമിഷ നേരം കൊണ്ട് ആ റിവ്യൂവും റിവ്യൂ ചെയ്ത ആളും വൈറൽ ആവുന്നു. ഈ സംഭവം സ്വാഭാവികമായും രാഷ്ട്രീയപരമായി കൂടി ചർച്ച ചെയ്യപ്പെടുന്നു. ജോജുവിന്റെ രാഷ്ട്രീയവും റിവ്യൂ ചെയ്ത ആളുടെ രാഷ്ട്രീയവും മുന്നിൽ നിറുത്തി രണ്ട് ചേരിയായി തർക്കം മുറുകുന്നു.

നമുക്ക് ഒരു സിനിമ ഇഷ്ടം ആയില്ലെങ്കിൽ തീർച്ചയായും ആ സിനിമ ഇഷ്ടം ആയില്ലെന്ന അഭിപ്രായം പറയാം. കാരണം നമ്മൾ മുടക്കുന്ന 150 രൂപയ്ക്കും വിലയുണ്ട് നിർമ്മാതാവ് മുടക്കുന്ന കോടികൾക്കും വിലയുണ്ട്. ഒരു സംവിധായകൻ അല്ലെങ്കിൽ ഒരു സിനിമ ക്രൂവിന്റെ എത്രയോ വർഷത്തെ അധ്വാനം ആവാം ഒരു സിനിമ. അതേ പോലെ നമ്മുടെ സമയം മാറ്റി വച്ച് അത് കാണുമ്പോൾ ആ സമയത്തിന് അതായത് ആ രണ്ടര മണിക്കൂറിനും വിലയുണ്ട്. അതിനാൽ പണം,സമയം ഒക്കെ വച്ച് സിനിമക്കാരൻ -പ്രേക്ഷകൻ comparison ഒന്നും ഫലപ്രദം അല്ല.

എന്നാൽ ഒരു സിനിമ കണ്ട ഉടൻ അഭിപ്രായം എന്ന പേരിൽ ഷോട്ട് ബൈ ഷോട്ട് വിവരിച്ചു പറഞ്ഞു, പടം കൊള്ളില്ല, മോശം എന്ന് പല സ്ഥലങ്ങളിൽ പ്രചരിപ്പിക്കുന്നത് റിവ്യൂ അല്ല, നല്ല അസ്സൽ തല്ലുകൊള്ളിത്തരം തന്നെയാണ്. ഈ സിനിമയെ കുറിച്ച് അത്തരം തല്ല് കൊള്ളിത്തരം റിവ്യൂ ചെയ്തത് ഒരു പുരുഷന് രണ്ട് സ്ത്രീ വേണം എന്ന കവിത എഴുതിയ സ്ത്രീ ആയിരുന്നു, അത് ആദ്യ ദിവസങ്ങളിൽ തന്നെ. ആ റിവ്യൂ വച്ച് നോക്കുമ്പോൾ ഈ ആദർശിന്റെ റിവ്യൂ ഒന്നും spoiler അല്ല.

പിന്നെ ഭീഷണി, അവിടെ പണി പാളിയത് ജോജുവിന് തന്നെയാണ്. വെറുതെ അങ്ങോട്ട് ചെന്ന് തല വച്ചു കൊടുത്തു, അഹങ്കാരി എന്ന പേര് വാങ്ങി. പയ്യൻ ആണേൽ വലിയ മാസ്സ് ആവാൻ വേണ്ടി ഇമ്പോസിഷൻ എഴുതി പഠിച്ച പോലെ ഡയലോഗ്സ് അങ്ങോട്ട് ഇട്ട് ഷൈൻ ചെയ്യുവേം ചെയ്തു. കൃത്യമായി ഇരയെ കാത്തിരുന്നത് പോലൊരു റിയാക്ഷൻ ജോജുവിന് കൊടുക്കുന്ന അയാളുടെ മറുപടികളിൽ ഉണ്ട് താനും.

ഇനി പയ്യനെ അടുത്ത ബിഗ് ബോസിൽ കാണാം. അല്ലെങ്കിൽ തന്നെ ഇനി മുതൽ പയ്യന് പിറകെ ആവും മാധ്യമങ്ങളും ഓൺലൈൻ മീഡിയകളും. മറ്റൊരു സീക്രെട്ട് ഏജന്റ് പോലൊരു അവതാരപ്പിറവിയുടെ തുടക്കം ആവുന്നു. ഇനി അത് കൂടെ സഹിക്കേണ്ട ബാധ്യത നമുക്കും  ചുരുക്കത്തിൽ പണി കൊണ്ട് പണി വാങ്ങിയത് ജോജു മാത്രമല്ല, നമ്മൾ കൂടിയാണ്. അങ്ങനെ ചുളുവിൽ ഒരാൾ കൂടി ആസ്ഥാന റിവ്യൂവർ പട്ടികയിൽ ഇടം നേടി. ഇനിയാണ് ആറാട്ട് 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (4 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (5 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (5 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (5 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (5 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (6 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (6 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (8 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (8 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (8 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (9 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (9 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

Malayali Vartha Recommends