Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ട്രംപ് പിന്നോട്ടില്ല... വാശിയേറിയ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ; നിര്‍ണായകമായി ഏഴുസംസ്ഥാനങ്ങള്‍; ജയത്തില്‍ കുറഞ്ഞത് പ്രതീക്ഷിക്കാതെ കമലയും ട്രംപും

04 NOVEMBER 2024 09:40 AM IST
മലയാളി വാര്‍ത്ത

യു എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെത്തും കമലാ ഹാരിസോ അതോ ഡൊണാള്‍ഡ് ട്രംപോ. ആദ്യ വനിത പ്രസിഡന്റ് ആയി കമല മാറുകയാണെങ്കില്‍ അത് ചരിത്രമാകും. യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ ഏറ്റവും പുതിയ പോളിംഗ് ഡാറ്റ സൂചിപ്പിക്കുന്നത് ഡൊണാള്‍ഡ് ട്രംപ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ എല്ലാ സ്വിംഗ് സ്റ്റേറ്റുകളിലും നേരിയ വ്യാത്യാസത്തില്‍ ലീഡ് ചെയ്യുന്നുവെന്നാണ്.

യു.എസിന്റെ പുതിയ ഭരണസാരഥിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി കമലാ ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് മത്സരം.

ജനകീയവോട്ടിനെക്കാള്‍ ഇലക്ടറല്‍ കോളേജ് വോട്ടിനാണ് യു.എസ്. തിരഞ്ഞെടുപ്പില്‍ പ്രധാന്യം. 538 അംഗ ഇലക്ടറല്‍ കോളേജില്‍ 270 ആണ് കേവലഭൂരിപക്ഷം. ഈ മാന്ത്രികസംഖ്യ ഉറപ്പാക്കാന്‍ നിര്‍ണായകസംസ്ഥാനങ്ങളില്‍ ശക്തമായ അവസാനവട്ട പ്രചാരണത്തിലാണ് ഇരുവരും. ഒരു പാര്‍ട്ടിയുടെയും പരമ്പരാഗത കോട്ടയല്ലാത്ത ഏഴു സംസ്ഥാനങ്ങളാണ് ഇത്തവണയും തിരഞ്ഞെടുപ്പിന്റെ ഭാഗധേയം നിര്‍ണയിക്കുക. ഇതുവരെ ഏഴുകോടിയിലേറെപ്പേര്‍ മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്തി.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഗോദയില്‍ വൈകിയെത്തിയിട്ടും അതിവേഗം മുന്നിലേക്ക് കയറിനിന്ന കമല ഹാരിസും മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലെ കടുത്ത പോരാട്ടത്തില്‍ ജയം ആര്‍ക്കൊപ്പമാകും ഇരുപക്ഷത്തിനും സാധ്യത കല്‍പിക്കുന്ന അഭിപ്രായ സര്‍വേകള്‍ പലതുണ്ടെന്നതിനാല്‍ ചാഞ്ചാടുന്ന ഏഴ് സംസ്ഥാനങ്ങളിലെ ഇലക്ടറല്‍ കോളജ് വോട്ടുകള്‍ ഫലം നിര്‍ണയിക്കുമെന്നുറപ്പ്. സര്‍വേ ഫലങ്ങളില്‍ അഭിപ്രായമറിയിക്കാത്ത വോട്ടര്‍മാരുടെ തീരുമാനങ്ങളും നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.

ന്യൂയോര്‍ക്ക് ടൈംസ്/സീന സര്‍വേയില്‍ അരിസോണ, ജോര്‍ജിയ, മിഷിഗണ്‍ എന്നിവിടങ്ങളില്‍ ട്രംപും നോര്‍ത്ത് കരോലൈന, നെവാദ, വിസ്‌കോണ്‍സന്‍ എന്നിവിടങ്ങളില്‍ കമലയും മുന്നില്‍ നില്‍ക്കുന്നു. മൊത്തം വോട്ടര്‍മാരില്‍ 49 ശതമാനത്തിന്റെ പിന്തുണയുമായി കമല മുന്നിലാണെന്ന് ഫോര്‍ബ്‌സ് സര്‍വേ പറയുന്നു. ട്രംപിനെ 48 ശതമാനവും തുണക്കുന്നു. എക്കണോമിസ്റ്റ്/യുഗോവ് സര്‍വേയില്‍ കമല അതേ ശതമാനം നിലനിര്‍ത്തുമ്പോള്‍ ട്രംപിനൊപ്പം 47 ശതമാനം പേരേയുള്ളൂ. വിവിധ വാഴ്‌സിറ്റികള്‍ ചേര്‍ന്ന് കോപറേറ്റീവ് ഇലക്ഷന്‍ സ്റ്റഡി എന്ന പേരിലെ സര്‍വേയില്‍ കമലക്ക് 51 ശതമാനത്തിന്റെ പിന്തുണയുണ്ട്. ട്രംപിന് 47 ശതമാനത്തിന്റെയും. റോയിട്ടേഴ്‌സ് സര്‍വേയില്‍ 44ഉം 43ഉമാണ് ശതമാനക്കണക്കുകള്‍.

നോര്‍ത്ത് കരോലിന, ജോര്‍ജിയ, അരിസോണ, നെവാഡ, വിസ്‌കോണ്‍സിന്‍,മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ ഡെമോക്രാറ്റിക്കിന്റെ കമലയ്‌ക്കെതിരെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപ് ലീഡ് ചെയ്യുന്നതായി യു എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കുന്ന വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേ പറയുന്നു.

അറ്റ്ലസ് ഇന്റലില്‍ നിന്നുള്ള അമേരിക്കന്‍ വോട്ടര്‍മാരുടെ സര്‍വേയില്‍ ട്രംപിന് 52.3 ശതമാനം പിന്തുണ ലഭിച്ചു. മൊത്തത്തില്‍ ട്രംപ് കമലയെക്കാള്‍ 49 ശതമാനം മുതല്‍ 47. 2 ശതമാനം വരെ ലീഡ് നേടിയിട്ടുണ്ട്. നവംബര്‍ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പ് ട്രംപും കമലയും തമ്മിലുള്ള കടുത്ത മത്സരം തന്നെയാവും നടക്കുക.

അമേരിക്ക അതിന്റെ ആദ്യത്തെ പ്രസിഡന്റിന തിരഞ്ഞെടുക്കുമോ അതോ ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണ അധികാരത്തില്‍ വരുമോ അതിന്റെ ഉത്തരം ഏഴ് സ്വിംഗ് സ്റ്റേറ്റുകളുമായി ബന്ധപ്പെട്ട് പോകുന്നു. അവ ചരിത്രപരമായി രണ്ട് കക്ഷികളുമായി യോജിച്ചിട്ടില്ല. ഏത് വിധത്തില്‍ വേണമെങ്കിലും നീങ്ങുന്നതായികരിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (4 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (5 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (5 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (5 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (5 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (6 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (6 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (8 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (8 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (8 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (9 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (9 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (11 hours ago)

Malayali Vartha Recommends