തിരുവനന്തപുരം പെരിങ്ങമ്മല പാലോട് വാഹനാപകടത്തില്‍ പോലീസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം പെരിങ്ങമ്മല പാലോട് വാഹനാപകടത്തില്‍ പോലീസുകാരന് ദാരുണാന്ത്യം. ഇന്ന് വൈകുന്നേരം പാലോട്- പെരിങ്ങമ്മല റോഡില്‍ വെച്ച് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ കാര്‍ത്തിക് ആണ് (29) മരിച്ചത്.
ഇന്ന് വൈകിട്ട് ഏഴോടെയാണ് അപകടം സംഭവിച്ചത് . കാര്‍ത്തിക് ഓടിച്ചിരുന്ന സ്കൂട്ടറുമായാണ് സ്വകാര്യ ബസ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്വകാര്യ ബസിന്റെ മുന്‍ഭാഗത്തേക്ക് സ്കൂട്ടര്‍ കയറി. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാര്‍ത്തിക്കിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha
























