പാലക്കാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം.... ഒരാള്‍ക്ക് ഗുരുതര പരുക്ക്

പാലക്കാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്ക്. പാലക്കാട് മനിശേരിയില്‍ ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്്. സ്വകാര്യ ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ബൈക്ക് യാത്രക്കാരനായ മനിശേരി സ്വദേശി വിനയ രാജാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സൂരജ് എന്നയാള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. തൃശൂരില്‍ നിന്ന് ഒറ്റപ്പാലത്തേക്ക് പോകുന്ന ബസാണ് എതിരെ വന്ന ബൈക്കില്‍ ഇടിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വിനയ രാജിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha
























