കണ്ണീര്‍ക്കാഴ്ചയായി.... പാലക്കാട് യന്ത്രവാള്‍ ദേഹത്ത് കൊണ്ട് തൊഴിലാളി മരിച്ചു...

കണ്ണീര്‍ക്കാഴ്ചയായി.... പാലക്കാട് യന്ത്രവാള്‍ ദേഹത്ത് കൊണ്ട് തൊഴിലാളി മരിച്ചു. അമ്പലപ്പാറ അംബേദ്കര്‍ കോളനി റോഡ് കുറുപ്പത്ത് കുണ്ടില്‍ ചന്ദ്രന് (55)ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെയാണ് അപകടം സംഭവിച്ചത്.
അറവക്കാടുള്ള സ്വകാര്യ വളപ്പില്‍ മുറിച്ചിട്ട മരത്തിന്റെ കൊമ്പ് വെട്ടി മാറ്റുന്നതിനിടെയായിരുന്നു ദാരുണമായ അപകടമുണ്ടായത്. ചന്ദ്രന്റെ ദേഹത്ത് അബദ്ധത്തില്‍ യന്ത്രവാള്‍ കൊള്ളുകയായിരുന്നുവെന്ന് പോലീസ് . വയറിന്റെ വലത്ത് ഭാഗത്ത് സാരമായി മുറിവേറ്റ ചന്ദ്രനെ ഉടന്‍ തന്നെ അമ്പലപ്പാറയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചു.ഇവിടെ നിന്ന് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കൂലിപ്പണിക്കും മാങ്ങ പറിക്കുന്നതിനും പോയിരുന്ന ചന്ദ്രന് കുറച്ചു കാലമായി മരപ്പണി ചെയ്ത് വരികയായിരുന്നു. ഭാര്യ: ആശാ വര്‍ക്കറായ ശ്രീദേവി. മക്കള്‍: അഞ്ജു, അജിത്ത്. മരുമകന്: അനൂപ്.
https://www.facebook.com/Malayalivartha
























