സിപിഎം ബംഗാള്‍ ഘടകത്തെ പരോക്ഷമായി പിന്തുണച്ച് വിഎസ്

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന സിപിഎം ബംഗാള്‍ ഘടകത്തിന്റെ നിര്‍ദേശത്തെ പരോക്ഷമായി പിന്തുണച്ച് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. ബംഗാളിലെ ജനങ്ങള്‍ അവിടുത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കുമ്പോള്‍ അത്തരം അനുഭവം ഇല്ലാത്ത കേരളത്തില്‍ നിന്ന് വ്യത്യസ്ത അഭിപ്രായം ഉണ്ടാകാം. ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഫാസിസ്റ്റ് സംഘടനയാണ്. ചൂഷണത്തിന്റെ അത്യഅഗാധ പ്രവര്‍ത്തനം നടത്തുന്നതാണു ഫാസിസം.
ഹിറ്റ്‌ലര്‍, മുസോളിനി എന്നിവരെല്ലാം ഇതേ രീതിയില്‍ ഭരിച്ചവരാണ്. ആ സ്ഥിതിയിലേക്കാണ് ബംഗാള്‍ പോകുന്നത്. അപകടകരമായ നയമാണ് അവിടെ നടപ്പാക്കുന്നത്. ഒരു തരത്തിലുള്ള ജനാധിപത്യ പ്രവര്‍ത്തനങ്ങളും അനുവദിക്കുന്നില്ലെന്നു മാത്രമല്ല സിപിഎം പ്രവര്‍ത്തകരെ അടിച്ചുകൊല്ലുകയാണ്. ഈ സാഹചര്യത്തിലാണ് ബംഗാളില്‍ നിന്ന് തിരഞ്ഞെടുപ്പു സഹകരണമെന്ന ആവശ്യം ഉയര്‍ന്നത്. ഇക്കാര്യത്തില്‍ കേരളവും ബംഗാളും എങ്ങനെ ചിന്തിക്കുന്നു എന്നു വിശകലനം ചെയ്ത് പാര്‍ട്ടി കേന്ദ്രകമ്മിറ്റി ഉചിത തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.ബംഗാളിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ട് സിപിഎം കേരളഘടകം പരസ്യനിലപാടെടുത്തു.
സഖ്യത്തെ അനുകൂലിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട്ട് പറഞ്ഞു. പി.ബി. അംഗങ്ങളായ പിണറായി വിജയനും എസ്.രാമചന്ദ്രന്‍പിള്ളയും കോടിയേരിയുടെ നിലപാടിനെ പിന്തുണച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ ചൊല്ലി സിപിഎമ്മില്‍ കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്.
കോണ്‍ഗ്രസുമായി സഖ്യംവേണമെന്നാണ് സിപിഎം ബംഗാള്‍ ഘടകത്തിന്റെ ആവശ്യം. 54 അംഗ സംസ്ഥാന സമിതിയില്‍ 43 പേര്‍ അനുകൂലിച്ചപ്പോള്‍ 11 പേര്‍ മാത്രമാണ് എതിര്‍ത്തത്. ഇതില്‍ തന്നെ പലരും കോണ്‍ഗ്രസുമായി നീക്കുപോക്കാകാമെന്ന അഭിപ്രായത്തോട് യോജിച്ചു. എന്നാല്‍ പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രന്‍പിള്ളയും അടക്കമുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളും ഒരുവിഭാഗം കേന്ദ്രനേതാക്കളും കേരളഘടകവും സഖ്യത്തെ എതിര്‍ക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























