ആ ഗാനം ഏതാണെന്നോ? മരിക്കുന്നതിന് മുമ്പ് മൂന്ന് ഗാനങ്ങള്‍ എഴുതാന്‍ ഒഎന്‍വിയ്ക്ക് സാധിച്ചു, ഒഎന്‍വിയുടെ ആ ഗാനത്തെ കുറിച്ച് വിനോദ് മങ്കര

പ്രമുഖ സംവിധായകന്‍ വിനോദ് മങ്കര സംവിധാനം ചെയ്യുന്ന കാംബോജിക്ക് വേണ്ടിയാണ് ഒ.എന്‍.വി അവസാന ചലച്ചിത്ര ഗാനം രചിച്ചത്. മൂന്ന് ഗാനങ്ങളാണ് ഈ ചിത്രത്തിന് വേണ്ടി ഒഎന്‍വി എഴുതിയത്. ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ അദ്ദേഹം എഴുതി നല്‍കിയത് മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പാണെന്ന് വിനോദ് മങ്കര പറഞ്ഞു.
മരിക്കുന്നതിന് മുമ്പ് മൂന്ന് ഗാനങ്ങള്‍ എഴുതാന്‍ കഴിഞ്ഞല്ലോ വിനോദിനോട് നന്ദിയുണ്ട് എന്ന് പറഞ്ഞാണ് അദ്ദേഹം ഒടുവില്‍ കാണുമ്പോള്‍ യാത്ര പറഞ്ഞതെന്നും വിനോദ് മങ്കര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ശ്രുതി ചേരുമോ എന്റെ ഇടയ്ക്കതന്‍ നാദത്തിലീ തരളതംബുരു ശ്രുതി ചേരുമോ ഒ.എന്‍.വി കൈമാറിയ മൂന്ന് ഗാനങ്ങളിലൊന്ന് ഇതായിരുന്നു. ആ വരികള്‍ സംഗീതം ചെയ്ത ശേഷം കേള്‍ക്കാന്‍ ഇനി ഒ.എന്‍.വി ഇല്ലല്ലോ എന്ന ദുഃഖവും വിനോദ് പറയാന്‍ മറന്നില്ല.
വിനോദ് മങ്കരയുടെ ആ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പ്രിയ ഓ.എന്‍.വി സാര്‍...അവസാന കവിത എനിക്കുതന്ന് അങ്ങ് പോയത് സഹിക്കാന്‍ ആവുന്നില്ല.അഞ്ചു ദിവസം മപ് എന്ടെ കൈയ്യില്‍ വച്ചുതന്ന മൂന്നു ഗാനങ്ങളും, അരികില്‍ ചേര്‍ത്തിരുത്തി അവ വായിച്ചു തന്നതും എന്ടെ ഓര്‍മ്മകളെ ഈറന്‍ അണിയിക്കുന്നു..മരിക്കുന്നതിനുമുന്പ് മൂന്നു ഗാനങ്ങള്‍ എഴുതാന്‍ കഴിഞ്ഞല്ലോ,വിനോദിനോട് നന്ദിയുത്. എന്തിനായിരുന്നു സാര്‍?
കാംബോജിക്കു വേണ്ടി കൈ വേദനിച്ചു വേദനിച്ചു എഴുതിയ ആ വരികള്‍ മലയാളികള്‍ ഒരിക്കലും മറക്കില്ല...
ശ്രുതി ചേരുമോ എന്ടെ ഇടയ്ക്കതന്‍ നാദത്തിലീ
തരളതംബുരു ശ്രുതി ചേരുമോ?...........
ആ വരികള്‍ സംഗീതം ചെയ്തശേഷം കേള്‍പ്പിക്കാന്‍ വരുമല്ലോ എന്നാണ് അവസാനം എന്നോട് പറഞ്ഞത്.ഇനി ഞാന്‍ എന്തു ചെയ്യും?ഓ.എന്‍.വി യും കാംബോജിയും ത്രയാക്ഷരി!പത്മലക്ഷ്മിപ്രൊഡക്ഷന്സിന്ടെയും കാംബോജിയുടെ പിന്നണിപ്രവര്ത്തകരുടെയും ആദരാഞ്ജലികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























