നാടിനെ ഞെട്ടിച്ച നെന്മാറ ഇരട്ടക്കൊലപാതകം: 5 വര്‍ഷം മുമ്പ് നടത്തിയ കൊലപാതകത്തിന്റെ തുടര്‍ച്ച

2019ല്‍ നടത്തിയ ആദ്യ കൊലപാതകത്തിന്റെ തുടര്‍ച്ചയാണ് നാടിനെ ഞെട്ടിച്ച നെന്മാറ ഇരട്ടക്കൊലപാതകം. സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ പ്രതി, 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ക്രൂരമായാണ് കൊലപ്പെടുത്തിയത്. ചെന്താമരയും ഭാര്യയും തമ്മില്‍ തെറ്റിപ്പിരിഞ്ഞതിനു പിന്നില്‍ സജിതയാണെന്ന് ആരോപിച്ചായിരുന്നു അന്ന് സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസിന്റെ വിചാരണ അടുത്ത മാസം തുടങ്ങാനിരിക്കെയാണ് ചെന്താമര സജിതയുടെ ഭര്‍ത്താവിനെയും അമ്മായിഅമ്മയെയും കൊലപ്പെടുത്തിയത്.
കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു സജിതയുടേത്. അതേ ആസൂത്രണം തിങ്കളാഴ്ച നടന്ന ഇരട്ടക്കൊലയിലുമുണ്ടായിരുന്നു. സജിതയുടെ ഭര്‍ത്താവ് സുധാകരന് തിരുപ്പൂരിലെ ജോലി സ്ഥലത്തും മക്കള്‍ സ്കൂളിലും പോയ സമയത്തായിരുന്നു 2019ലെ സജിതയുടെ കൊലപാതകം. വീട്ടില്‍ സജിത തനിച്ചാണെന്ന് മനസിലാക്കിയാണ് ചെന്താമര സജിതയെ വകവരുത്തിയത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായില്ല. അരക്കമലയിലും പരിസര പ്രദേശങ്ങളിലും വനത്തിലുമായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. കാട്ടിനുള്ളിലെ ഒളിത്താവളംവിട്ട് പുറത്തിറങ്ങുന്നതിനിടെയാണ് ഇയാളെ അന്വേഷണസംഘം പിടികൂടിയത്.
സജിത കൊലക്കേസില്‍ ഒന്നരമാസം മുന്‍പാണ് കോടതി ചെന്താമരയ്ക്ക് ജാമ്യം നല്‍കിയത്. ഈ കാലമെല്ലാം ചെന്താമര പക മനസില്‍ സൂക്ഷിച്ചു. പുറത്തിറങ്ങിയ ചെന്താമര തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായാണ് കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില പറഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അതെല്ലാം അവഗണിക്കപ്പെട്ടു. സജിതയുടെ കൊലപാതകവുമായി ഇരട്ടക്കൊലയ്ക്ക് സാമ്യതകള്‍ ഏറെയാണെന്നതും കൊലപാതകത്തിനു പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ്.
https://www.facebook.com/Malayalivartha

























