പോക്സോ കേസ്; നടന് ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും

പോസ്കോ കേസില്‍ നടന് ശ്രീജിത്ത് രവിയെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ച് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. 50000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതാണ് കേസ്. അയ്യന്തോളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നത പ്രദര്‍ശനം നടത്തിയ കേസിലാണ് ശിക്ഷ .
2022ലാണ് കേസിന് ആസ്പദമായ സംഭവം. അയ്യന്തോള്‍ ഗ്രൗണ്ടിന് സമീപത്ത് വച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. കേസില്‍ സിസി ടിവി ദൃശ്യങ്ങളാണ് തെളിവായത്. കറുത്ത കാറിലെത്തിയ ആള് എന്നാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ശ്രീജിത്ത് രവി പിടിയിലായിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി. സമാനമായ കേസില്‍ മുന്‍പ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി പിടിയിലായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























