വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള ആദ്യ രാജ്യാന്തര കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും....മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും

വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള ആദ്യ രാജ്യാന്തര കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും. ഹയാത്ത് റീജന്‍സി ഹോട്ടലില്‍ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. മുന്നൂറ് പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. ലോകത്തെ പ്രമുഖ ഷിപ്പിങ് കമ്പനികളായ മെര്‍സ്ക്, എംഎസ്സി തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുക്കും.ഉദ്ഘാടനസമ്മേളനത്തില്‍ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകും. തുറമുഖ മന്ത്രി വി എന്‍ വാസവന്, ശശി തരൂര്‍ എംപി, അദാനി പോര്‍ട്ട് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ സിഇഒ പ്രണവ് ചൗധരി എന്നിവര്‍ സംസാരിക്കും. രണ്ടു ദിവസമായി ഏഴു വിഷയങ്ങളില്‍ പ്രസന്റേഷനും നാല് വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചയും മൂന്ന് ഫയര്‍സൈഡ് ചാറ്റുകളും ആണ് പ്രധാനമായും നടക്കുക.
തുറമുഖം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതിനൊപ്പം അതോടനുബന്ധിച്ചുള്ള വ്യാവസായ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്.
"
https://www.facebook.com/Malayalivartha

























