അമിതവേഗതയിലെത്തിയ മിനി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്

അമിതവേഗതയിലെത്തിയ മിനി ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്. തെറ്റായ ദിശയിലൂടെ സൈഡിലൂടെ അമിത വേഗത്തിലെത്തിയ മിനി ലോറിയും സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. സ്കൂട്ടര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മൂന്നു മണിയോടെയായിരുന്നു സംഭവം നടന്നത്.
തിരുവനന്തപുരം ആനപ്പാറയില്‍ നിന്ന് കടുക്കറയിലേക്ക് പോവുകയായിരുന്ന മിനി ലോറിയും ആറാട്ടുകുഴിയില്‍ നിന്ന് വെള്ളറടയിലേക്ക് വരുകയായിരുന്ന സ്കൂട്ടറും തമ്മില്‍ പുതിച്ചകോണത്ത് വച്ചാണ് നേര്‍ക്കുനേര്‍ ഇടിച്ചത്. തെറ്റായ ദിശയില്‍ അമിത വേഗതയിലെത്തിയ ലോറി, വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ സ്കൂട്ടറില്‍ തട്ടി. മിനി ലോറിയുടെ പിന്‍വശത്ത് ഇടിച്ചാണ് യുവാക്കള്‍ റോഡിലേക്ക് വീണത്. സ്കൂട്ടര്‍ യാത്രികരായ അരുണ്‍, ഷൈജു, മനോജ് എന്നിവരെ ഗുരുതര പരിക്കുകളോടെ ആദ്യം വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മിനി ലോറി ഡ്രൈവറേയും ക്ലീനറേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























