ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം ഗൃഹനാഥന് തൂങ്ങിമരിച്ചു

ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം ഗൃഹനാഥന് തൂങ്ങിമരിച്ചു.കൃഷ്ണപുരം തെക്ക് കൊച്ചുമുറി വാലയ്യത്ത് വീട്ടില്‍ സുധനാണ് (50) ഭാര്യ സുഷമയെ (45) കൊന്ന ശേഷം ജീവനൊടുക്കിയത്.
26ന് പുലര്‍ച്ചെ ആറിനാണ് വീടിനു സമീപത്തെ പുളിമരത്തില്‍ സുധന്റെ മൃതദേഹം കണ്ടെത്തിയത്. സുഷമയെ വീട്ടില്‍ കാണാത്തതിനെ തുര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് വൈകുന്നേരം അഞ്ചോടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയത്.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രിയിലാണ് കിടപ്പുമുറിയില്‍ വച്ച് സുധന് ഭാര്യയെ കൊന്നതെന്ന് പൊലീസ് . രക്തക്കറയും അടിക്കാനുപയോഗിച്ച ചുറ്റികയും മുറിയിലുണ്ടായിരുന്നു. മൃതദേഹം കുളക്കരയിലേക്ക് വലിച്ചിഴച്ച പാടും കണ്ടെത്തി.
മദ്യപാനിയായിരുന്ന സുധന് നിരന്തരം ഭാര്യയെ ഉപദ്രവിച്ചിരുന്നു. പാചകത്തൊഴിലാളിയായിരുന്നു. കൂലിപ്പണിക്കാരനായ മകന് സുജിത്ത് ശനിയാഴ്ച വൈകിയാണ് വീട്ടിലെത്തിയത്.
ഇതിന് മുമ്പാണ് കൊലപാതകം നടന്നത്. സുഷമയുടെ വാരിയെല്ലിനും പൊട്ടലുണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.
വീട്ടുജോലിയ്ക്ക് പോകുന്ന സുഷമ രണ്ട് ദിവസം കൂടുമ്പോഴേ വീട്ടിലെത്താറുള്ളൂ. മകള്‍ സുജ വിവാഹിതയാണ്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. കേസെടുത്ത് കായംകുളം പൊലീസ് .
"
https://www.facebook.com/Malayalivartha

























