ആതിരയും ജോണ്‍സണും ഒരുമിച്ച് താമസിക്കാന്‍ വീട് എടുത്തിരുന്നുവെന്ന് പ്രതി ...കഠിനംകുളം ആതിര കൊലപാതകത്തില്‍ പ്രതി ജോണ്‍സന്റെ മൊഴി വിശദീകരിച്ച് ആറ്റിങ്ങല്‍ ഡിവൈഎസ്പി...

ആതിരയും ജോണ്‍സണും ഒരുമിച്ച് താമസിക്കാന്‍ വീട് എടുത്തിരുന്നുവെന്ന് പ്രതി ...കഠിനംകുളം ആതിര കൊലപാതകത്തില്‍ പ്രതി ജോണ്‍സന്റെ മൊഴി വിശദീകരിച്ച് ആറ്റിങ്ങല്‍ ഡിവൈഎസ്പി...
കുട്ടിയെ ഉപേക്ഷിച്ചു വരാന്‍ തയ്യാറല്ലെന്നു ആതിര പറഞ്ഞു. തുടര്‍ന്നാണ് ബലം പ്രയോഗിച്ചു കഴുത്തില്‍ കുത്തി കൊലപ്പെടുത്തിയതെന്നും ജോണ്സണ് മൊഴി നല്‍കിയതായി പൊലീസ് .ആതിരയുടെ ബന്ധം കുടുംബം അറിഞ്ഞിരുന്നു. ജോണ്സന് തന്നെ ഇക്കാര്യം കുടുബത്തോട് പറഞ്ഞിരുന്നു. തുടര്‍ന്ന് കുടുംബം ആതിരയെ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. ഇതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നും പ്രതിയുടെ മൊഴിയിലുണ്ട്.
കൊലപാതകത്തിന് പിന്നാലെ മുങ്ങിയ ജോണ്സന് ഔസേപ്പിനെ ഇന്നലെ കോട്ടയം ചിങ്ങവനത്തെ ഒരു വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജോണ്സണ്. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്.
കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ ഏഴു മണിയോടെ പ്രതി മതില് ചാടി ആതിര താമസിക്കുന്ന വീടിനകത്തു വന്നു. അവസാനമായി ആതിരയെ ഒന്നു കാണമെന്നായിരുന്നു ജോണ്‍സന്റെ ആവശ്യം. തന്റെ ബൈക്ക് അടക്കം വിറ്റിട്ടാണ് പ്രതി ആതിരയെ കാണാനെത്തിയത്. കുട്ടിയെ സ്കൂളില്‍ വിട്ടശേഷം ഭര്‍ത്താവിന് ഭക്ഷണം കൊടുത്ത് ആതിര മടങ്ങി റൂമില്‍ എത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്. ആതിരയെ കുത്താനുള്ള കത്തി ചിറയിന്‍കീഴില്‍ നിന്നുമാണ് വാങ്ങിയതെന്നാണ് ജോണ്‍സന്റെ മൊഴി. കൃത്യം നടത്തുന്നതിനിടയില്‍ ജോണ്‍സന്റെ കൈയ്ക്കും മുറിവേറ്റിട്ടുണ്ടായിരുന്നു. കൊലപാതക ശേഷം ജോണ്‍സന്റെ ഷര്‍ട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ടിട്ടാണ് രക്ഷപ്പെട്ടത്.
ആതിര തന്റെ കൂടെ വരാനായി സമ്മതിക്കാത്തതാണ് കൊലപാതകം നടത്താന്‍ കാരണം എന്ന് നേരത്തേയും പ്രതി മൊഴി നല്കിയിട്ടുണ്ടായിരുന്നു. ഈ മാസം 7-ാം തിയതി തമ്മില്‍ കണ്ട ഇരുവരും അന്ന് ജോണ്‍സന്റെ ബുള്ളറ്റില്‍ ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തിരുന്നുവെന്നും മൊഴിയിലുണ്ട്.
" f
https://www.facebook.com/Malayalivartha

























