കളമശേരിയില്‍ ആഡംബര സ്പോര്‍ട്സ് കാറായ ഫെരാരി അപകടത്തില്‍പ്പെട്ടു; നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചത് 5 കോടിയുടെ ഫെരാരി

കളമശേരിയില്‍ ആഡംബര സ്പോര്‍ട്സ് കാറായ ഫെരാരി അപകടത്തില്‍പ്പെട്ടു. കളമശേരി മെഡിക്കല്‍ കോളേജ് റോഡിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഒരു മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നും വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നുമാണ് വിവരം.
ഫെരാരി മിഡ് എന്ജിന് സ്പോര്‍ട്സ് കാറായ 488 ജിടിബിയാണ് അപകടത്തില്‍പ്പെട്ടത്. 2015 മുതല്‍ 2019 വരെയാണ് ഈ കാര്‍ കമ്പനി പുറത്തിറക്കിയത്. ഏകദേശം അഞ്ച് കോടി രൂപയാണ് ഈ വാഹനം ഇറങ്ങിയ സമയത്തെ ഓണ്‍ റോഡ് വില. 3.9 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 8 എഞ്ചിനാണ് വാഹനത്തിലുള്ളത്. കാറിന്റെ ഏറ്റവും ഉയര്‍ന്ന വേഗത 330 കിലോ മീറ്ററാണ്. ഫെരാരിയുടെ 458ന് പകരക്കാരനായാണ് ഈ വാഹനം എത്തിയത്.
അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് ഓടിക്കൊണ്ടിരുന്ന ആഡംബര കാര്‍ ബ്രേക്ക്ഡൗണായതിനെ തുടര്‍ന്ന് കത്തി നശിച്ചിരുന്നു. കുസാറ്റ് ക്യാമ്പസിലായിരുന്നു അപകടം. പാലക്കാട് സ്വദേശിയുടെ ജാഗ്വാര്‍ കാറാണ് കത്തി നശിച്ചത്. ഉണിച്ചിറയിലെ വര്‍ക്ക് ഷോപ്പില്‍ അറ്റക്കുറ്റപ്പണിക്കായി എത്തിച്ച കാര്‍ തിരികെ കൊണ്ടു പോകമ്പോഴായിരുന്നു അപകടം.
https://www.facebook.com/Malayalivartha

























