കോടികളുടെ വിലവരുന്ന ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച കേസില്‍ ടാന്‍സാനിയന്‍ പൗരനെ വെറുതെ വിട്ട് കോടതി

കോടികളുടെ വിലവരുന്ന ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച കേസില്‍ ടാന്‍സാനിയന്‍ പൗരനെ വെറുതെ വിട്ട് കോടതി. നെടുമ്പാശേരി വിമാനത്താവളം വഴി 20 കോടിയോളം വിലവരുന്ന ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച കേസിലാണ് ടാന്‍സാനിയന്‍ പൗരനെ കോടതി വെറുതെ വിട്ടു. എറണാകുളം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി.
ഹെറോയിന്‍ കണ്ടെത്തിയെന്ന് പറയുന്ന ചെക്ക് ഇന്‍ ബാഗേജ് പ്രതിയുടെതാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൂടാതെ സംഭവസമയത്തെ വിമാനത്താവളത്തിലെ സിസിടിവി ഫൂട്ടേജ് കോടതിയില്‍ ഹാജരാക്കാന്‍ ഡിആര്‍ഐക്ക് സാധിക്കാത്തതും പ്രോസിക്യൂഷന് തിരിച്ചടിയായി.
2022 മെയ് 28നാണ് ടാന്‍സാനിയന്‍ പൗരനായ മുഹമ്മദാലി കുയ്യാമനോയെ വിമാനത്താവളത്തില്‍ വെച്ച് ഡിആര്‍ഐ അറസ്റ്റ് ചെയ്യുന്നത്. ഒരു മാസത്തിനുള്ളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത മൂന്നാമത്തെ വലിയ ലഹരി മരുന്ന് കേസില്‍ ആണ് പ്രതിയെ വെറുതെ വിടുന്നത്. ഇത് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്. പ്രതിയ്ക്ക് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സബാഹ്, ലിബിന് സ്റ്റാന്‍ലി എന്നിവര്‍ ആണ് ഹാജരായത്.
https://www.facebook.com/Malayalivartha

























