ആനകുന്നത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20 ഓളം പേര്‍ക്ക് പരുക്ക്...

ആനകുന്നത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20 ഓളം പേര്‍ക്ക് പരുക്ക്. പള്ളിക്കലിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ചരക്കുവാഹനത്തെ മറികടക്കുന്നതിനിടെ എതിര് ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്വകാര്യ ബസുമായി കുട്ടിയിടിക്കുകയായിരുന്നു.
രണ്ടു ബസുകളും ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ്. അപകടത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മടവൂര്‍ സ്വദേശികളായ വിശാഖ്,ആതിര, ലാജി,കിളിമാനൂര്‍ സ്വദേശികളായ ഹരി കൃഷ്ണന്,യമുന,വിജിന്,ഓമന,കിരണ്‍,രാഹുല്‍,പള്ളിക്കല്‍ സ്വദേശികളായ വിജു,രാധാമണി,കാഞ്ചി,സ്മിത തുടങ്ങിയവരെയാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സ നല്കി വിട്ടയയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























