എഡിഎം കെ നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ നിർണായക നീക്കവുമായി ഭാര്യ മഞ്ജുഷ.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി. മരണ കൊലപാതകമാണെന്ന് സംശയമുണ്ട് , സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ല എന്നതടക്കമുള്ള വാദങ്ങളാണ് അപ്പീലിൽ ഉളളത്.
സമാന ആവശ്യം നേരത്തെ സിംഗിൾ ബെഞ്ച് തളളിയിരുന്നു. വസ്തുതകൾ കാര്യമായി പരിശോധിക്കാതെയാണ് ഉത്തരവെന്നും തങ്ങൾക്ക് നീതി കിട്ടണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടത്. ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമർപ്പിച്ചിരിക്കുന്നത് .
https://www.facebook.com/Malayalivartha

























