Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും യൂ -ട്യൂബർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാരുമൊക്കെ ഇനിയും നെയ്യാറ്റിൻകര സമാധി വിഷയത്തിന്മേലുള്ള പിടി വിടുന്നതാണ് സാമാന്യ മര്യാദ; ഇപ്പോൾ ആ സമാധിയും വിശ്വാസവും ആചാരവും അവരുടെ കുടുംബകാര്യമാണ്; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

29 JANUARY 2025 04:02 PM IST
മലയാളി വാര്‍ത്ത

മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും യൂ -ട്യൂബർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാരുമൊക്കെ ഇനിയും നെയ്യാറ്റിൻകര സമാധി വിഷയത്തിന്മേലുള്ള പിടി വിടുന്നതാണ് സാമാന്യ മര്യാദ. ഇപ്പോൾ  ആ സമാധിയും വിശ്വാസവും ആചാരവും അവരുടെ കുടുംബകാര്യമാണ്. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും യൂ -ട്യൂബർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാരുമൊക്കെ ഇനിയും നെയ്യാറ്റിൻകര സമാധി വിഷയത്തിന്മേലുള്ള പിടി വിടുന്നതാണ് സാമാന്യ മര്യാദ. ഇപ്പോൾ  ആ സമാധിയും വിശ്വാസവും ആചാരവും അവരുടെ കുടുംബകാര്യമാണ്.  ഇനി അതിന്മേലുള്ള ഓരോ ചർച്ചയും വാർത്തയും ട്രോളും അവരുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്ന് കയറ്റമാണ്. നിലവിൽ ആ കുടുംബം മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടൽ നടത്താതെ ഇരിക്കുന്നിടത്തോളം, ആ സമാധി അന്യന് ഒരു പ്രശ്നവും ഉണ്ടാക്കാത്തിടത്തോളം തിരിച്ച് അവരുടെ മേൽ ഇടപെടാൻ നമുക്കും അവകാശം ഇല്ല.

നിയമ ഇടപെടലിന് ശേഷം ആ  മക്കളുടെ ഭാഷയിലെ സമാധി അവരുടെ മാത്രം സ്വകാര്യത ആയി, സമാധി പീഠം എന്നത് അവരുടെ കുടുംബവിഷയവുമായി. അതിലിനി എന്ത്‌ തീരുമാനം മക്കൾ എടുത്താലും അത് അവരുടേത് മാത്രമായ സ്വകാര്യത, വിശ്വാസം, ആചാരം!! അടുത്തൊരാളെ നിർബന്ധപൂർവ്വം അതിലേയ്ക്ക് അവർ വലിച്ചിഴയ്ക്കാത്തിടത്തോളം അതൊരു സാമൂഹ്യ പ്രശ്നമേ അല്ല. ആ സമാധി പീഠത്തെ ആത്മീയമായി കാണുന്നവർക്ക് അങ്ങനെയാകാം, അല്ലാത്തവർക്ക് വഴി മാറി നടക്കാം. അത്രേ ഉള്ളൂ കാര്യം.

ആ വിഷയത്തിൽ ഇവിടുത്തെ നീതി - നിയമ സംവിധാനങ്ങൾ കൃത്യമായി ഇടപെടൽ നടത്തി കഴിഞ്ഞിരിക്കുന്നു ആ വിഷയത്തിന്മേൽ സ്റ്റേറ്റിനും പൊതുജനങ്ങൾക്കും ഉണ്ടായിരുന്ന സംശയം പരിഹരിക്കപ്പെട്ടിരിക്കുന്നു. അതായിരുന്നു ആ കല്ലറ പൊളിക്കൽ.  അന്ന് കല്ലറ പൊളിക്കാൻ അവർ തടസ്സം നിന്നതും  അതിന് അവർ പറഞ്ഞ വാദങ്ങളും സിവിക് സെൻസുമായി യാതൊരു ബന്ധവും ഇല്ലാത്തതിനാൽ അവരെ വിമർശിക്കാനും ആ വിഷയം ചർച്ച ചെയ്യാനും നമുക്ക് അവകാശം ഉണ്ടായിരുന്നു. അത് കഴിഞ്ഞു.

ഇനി ആ മരണവുമായി ബന്ധപ്പെട്ട്  വിഷയങ്ങൾ ഉണ്ടെങ്കിൽ അത് പോലീസ് നോക്കിക്കൊള്ളും. ഇനിയും ആ കുടുംബത്തെ വച്ച് ഒരു സാമൂഹിക വിചാരണ നടത്താൻ നമുക്ക്  ആർക്കും അവകാശം ഇല്ല. അങ്ങനെ ചെയ്യുന്നത് തീർത്തും ജനാധിപത്യ വിരുദ്ധവുമാണ് .  ഈ വിഷയം കത്തി നിന്ന സമയത്ത് ഏഷ്യാനെറ്റ് ചാനൽ ഈ വിഷയം വച്ച് സംപ്രേഷണം ചെയ്ത പൊളിറ്റിക്കൽ സറ്റയർ "ഗം"  നന്നായി ആസ്വദിച്ച ഒരു വ്യക്തിയായിരുന്നു ഞാൻ. അന്ന് ആ കുടുംബം നടത്തിയ പിടിവാശിയും അനാവശ്യ വെല്ലുവിളിയും ഒക്കെ വച്ച് അങ്ങനെ ഒന്ന് ചെയ്യേണ്ടിയിരുന്നത് ആവശ്യം ആയിരുന്നു.

എന്നാൽ കല്ലറ പൊളിച്ച ശേഷം, മകൻ പൊതുസമൂഹത്തോട് ചില കാര്യങ്ങളിൽ നടത്തിയ പരാമർശത്തിന് പരസ്യമായി മാപ്പ് പറഞ്ഞ ശേഷം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് മറ്റ് ദുരൂഹത ഒന്നും ഇല്ലെന്ന പ്രാഥമിക വിവരത്തിന് ശേഷവും അതേ വിഷയം വച്ച് കോമഡി സ്കിറ്റ് ഒക്കെ ചെയ്യുന്നത് തീർത്തും മോശമായ പ്രവണതയാണ്. 


ആവിഷ്കാര സ്വാതന്ത്ര്യം എന്നത് കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയിലേയ്ക്ക് ഉള്ള കടന്ന് കയറ്റമെന്ന് അർത്ഥം ഇല്ലല്ലോ.  എന്നാൽ അതിന്റെ പേരിൽ വെറും സാധാരണക്കാരായ കുറച്ച് മനുഷ്യരെ അവർ കാണിച്ചുപ്പോയ വിവരക്കേടിന്റെ പേരിൽ ഒരിക്കൽ കൂടി പൊതുസമൂഹത്തിന് മുന്നിൽ അപഹസിക്കാൻ ഇട്ട് കൊടുത്തത് മാധ്യമ ധാർമികതയ്ക്ക് ഒട്ടും നിരക്കാത്തത് ആയിപ്പോയി.   തൊട്ടതിനും പിടിച്ചതിനും ഒക്കെ ഇതര മതത്തെ ചാരി നിർവൃതി കൊള്ളുന്ന ഉണർന്ന ഹിന്ദുക്കൾ  തിരിച്ചറിയുക അവനവന്റെ പാളയത്തിലും ഉണ്ട് അസ്സൽ വിഷ പാമ്പുകൾ എന്ന്!!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനത്തിലെ സീറ്റിൽ നിന്നെഴുന്നേറ്റ് ഒറ്റ ഓട്ടം’ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് താരമായി മലയാളി നഴ്സ്  (2 minutes ago)

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (7 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (8 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (9 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (9 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (9 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (10 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (11 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (11 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (12 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (13 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (13 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (13 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (13 hours ago)

Malayali Vartha Recommends