Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

29 JANUARY 2025 04:55 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീലുമായി കുടുംബം ഹൈക്കോടതിയില്‍. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷയാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. വസ്തുതകള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നാണ് അപ്പീലിലെ പ്രധാന വാദം. സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പിഴവുകളുണ്ട്. ഭരണകക്ഷി നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ് പ്രതിസ്ഥാനത്ത്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്നും അപ്പീലില്‍ ആരോപിക്കുന്നു.

2024 ഒക്ടോബര്‍ 15നു രാവിലെയാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്ന് കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ സ്ഥലത്തെത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, എഡിഎം നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ആത്മഹത്യക്കു പിന്നില്‍ അഴിമതി ആരോപണമാണെന്ന പരാതികള്‍ ഉയര്‍ന്നതോടെ ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു. അന്വേഷണത്തിനായി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ഇത് അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസ് സിബിഐ അന്വേഷിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകയാണെന്നതു കൊണ്ടുമാത്രം സിബിഐ അന്വേഷണം അനുവദിക്കാന്‍ കഴിയില്ല എന്നും വ്യക്തമാക്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയിരുന്നു. കുടുംബം ഉയര്‍ത്തുന്ന ആശങ്കകള്‍ കൂടി അന്വേഷണ സംഘം പരിശോധിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.

എന്നാല്‍ സിംഗിള്‍ ബെഞ്ച് പല കാര്യങ്ങളും പരിഗണിച്ചില്ലെന്നു അപ്പീലില്‍ ആരോപിക്കുന്നു. യാത്രയയപ്പ് യോഗത്തിനു ശേഷം ആരൊക്കെയാണ് നവീന്‍ ബാബുവിനെ കണ്ടത് എന്നതു പ്രധാനമാണ്. കൊലപാതക സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. എന്നാല്‍ നിലവിലെ അന്വേഷണ സംഘം ഇക്കാര്യങ്ങളൊന്നും അന്വേഷിക്കുന്നില്ല. അവര്‍ തെളിവുകള്‍ മറയ്ക്കാനും വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍ പ്രതിയെ സഹായിക്കുകയുമാണ് ചെയ്യുന്നത്. പ്രതി നിലവില്‍ കേരളം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രമുഖയാണ്.

എഡിഎമ്മിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ശേഷവും പാര്‍ട്ടിയില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നു, അതുകൊണ്ടു തന്നെ പക്ഷപാതരഹിതമായ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നുണ്ടാകുമെന്നു പ്രതീക്ഷിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ശരിയായ അന്വേഷണത്തിന് സിബിഐയെ നിയോഗിക്കണം. ഇത് പൊതുജനങ്ങള്‍ക്കും അന്വേഷണ ഏജന്‍സികളിലുള്ള വിശ്വാസം വര്‍ധിപ്പിക്കും. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

എന്നാല്‍ പൊലീസിന്റെ കേസ് ഡയറി പരിശോധിച്ച ശേഷം അന്വേഷണം ശരിയായ ദിശയിലാണെന്നും അന്വേഷണത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പിഴവുകള്‍ തെളിയിക്കാനായിട്ടില്ലെന്നുമാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി വിധി പറഞ്ഞത്. മാത്രമല്ല, കുറ്റാരോപിതയായ വ്യക്തി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് അടുപ്പം പുലര്‍ത്തുന്നു എന്നത് സിബിഐ അന്വേഷണത്തിന് ഉത്തരവിടാനുള്ള കാരണല്ലെന്നും വ്യക്തമാക്കി ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു. എന്നാല്‍ വസ്തുതകള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജിയില്‍ വിധി പറഞ്ഞതെന്ന് അപ്പീലില്‍ പറയുന്നു.

അന്വേഷണത്തിലെ പൊരുത്തക്കേടുകളും അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയില്ലായ്മയും സിംഗിള്‍ ബെഞ്ച് കണക്കിലെടുക്കേണ്ടതായിരുന്നു. പ്രതി ഭരണകക്ഷിയിലെ പ്രധാന നേതാവാണെന്നതും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നതും സിംഗിള്‍ ബെഞ്ച് ജഡ്ജി പരിഗണിക്കേണ്ടതായിരുന്നു. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം കൊണ്ടു മാത്രമേ നവീന്‍ ബാബുവിന്റെ മരണത്തിലെ കാര്യങ്ങള്‍ വെളിപ്പെടുകയുള്ളൂ എന്നും വ്യക്തമാക്കിയാണ് അപ്പീല്‍ നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനത്തിലെ സീറ്റിൽ നിന്നെഴുന്നേറ്റ് ഒറ്റ ഓട്ടം’ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് താരമായി മലയാളി നഴ്സ്  (2 minutes ago)

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (7 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (8 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (9 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (9 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (9 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (10 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (11 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (11 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (12 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (13 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (13 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (13 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (13 hours ago)

Malayali Vartha Recommends