Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

തിരിച്ചറിവുകളുടെ രണ്ട് ദിനങ്ങള്‍..... ചൂരല്‍ പ്രയോഗിച്ചതിന്റെ ഭാഗമായി രണ്ട് ദിനങ്ങള്‍ പോലീസ് സ്റ്റേഷന്‍ വരാന്തയിലും, പിന്നീട് 15000 രൂപ നഷ്ടപരിഹാരവും നല്‍കേണ്ടി വന്ന വയനാട് വിജയ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകന്റെ പോസ്റ്റ്

29 JANUARY 2025 05:21 PM IST
മലയാളി വാര്‍ത്ത

ഇത് വാട്‌സാപ്പില്‍ വന്ന ഒരു മെസ്സേജാണ്. കാലം മാറി, പണ്ടത്തെ പോലെ കുട്ടികളെ വഴക്കുപറയാനോ ശിക്ഷിക്കാനോ അധ്യാപകര്‍ക്ക് അവകാശമില്ല. എന്തിനേറെ പറയുന്നു, ഒരു തരത്തില്‍ രക്ഷിതാക്കള്‍ക്കും അവകാശം ഇല്ല. കുട്ടികളുടെ മുന്നില്‍ ഒന്ന് ഉറക്കെ തുമ്മിയാല്‍ വരെ പ്രശ്‌നമാക്കും ഇപ്പോഴുള്ള നിയമ വ്യവസ്ഥ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ പുറത്തുവരുമ്പോള്‍ വളര്‍ന്നുവരുന്ന തലമുറ ആരെയാണ് അനുസരിക്കുക? അവരോട് എങ്ങനെയാണ് നല്ലത് പറഞ്ഞു കൊടുക്കുക. എങ്ങനെ തെറ്റുകള്‍ തിരുത്തും.

ഇതൊക്കെ നമ്മള്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. നമ്മള്‍ എല്ലാവരും അറിഞ്ഞതാണ് വിദ്യാര്‍ത്ഥികളുടെ അടിപിടി തടയുന്നതിനിടയില്‍ ചൂരല്‍ പ്രയോഗിച്ചതിന്റെ ഭാഗമായി രണ്ട് ദിനങ്ങള്‍ പോലീസ് സ്റ്റേഷന്‍ വരാന്തയിലും, പിന്നീട് 15000 രൂപ നഷ്ടപരിഹാരവും നല്‍കേണ്ടി വന്ന ഒരു അധ്യാപകന്റെ വാര്‍ത്ത. ഇപ്പോള്‍ ഒരു അധ്യാപകന്‍ എഴുതിയ കുറിപ്പ് വാട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്. വയനാട് വിജയ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകന്‍ തന്റെ വിഷമം വാട്‌സാപ്പില്‍ കുറിച്ചു.

വാട്‌സാപ്പില്‍ വന്ന സന്ദേശം ഇങ്ങനെയാണ്....

തിരിച്ചറിവുകളുടെ രണ്ട് ദിനങ്ങള്‍.....
ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് നേടാനാവാത്ത തിരിച്ചറിവുകള്‍ രണ്ട് ദിവസങ്ങള്‍ കൊണ്ട് സമ്മാനിച്ച വിദ്യാര്‍ഥിസമൂഹത്തിനും, രക്ഷിതാക്കള്‍ക്കും, രാഷ്ട്രീയ നേതാക്കള്‍ക്കും നന്ദി... അധികാരങ്ങളും അവകാശങ്ങളും ഇല്ലാത്ത, ഉത്തരവാദിത്തങ്ങള്‍ മാത്രം പേറേണ്ട കോമാളിവേഷമാണ് അധ്യാപകന്റേത് എന്ന തിരിച്ചറിവ് നല്‍കിയ രണ്ട് ദിനങ്ങള്‍... കുട്ടികള്‍ തമ്മില്‍തല്ലുന്നതു കണ്ടാലും, വഴി തെറ്റി പോകുന്നത് കണ്ടാലും, പഠിച്ചാലും പഠിച്ചില്ലെങ്കിലും, കോപ്പിയടിച്ചാലും, സ്‌കൂള്‍ തല്ലിപ്പൊളിച്ചാലും, കഞ്ചാവ് വലിച്ചാലും, കരണംകുത്തി മറിഞ്ഞാലും...,കണ്ണും കാതും അടച്ച് ഒരു ഗൂഢസ്മിതത്തോടെ ശമ്പളം എണ്ണിനോക്കി വീട്ടില്‍ പോയാല്‍ മതി പുതിയ യുഗത്തിലെ അധ്യാപകന്‍ എന്ന പുതിയ പാഠം പകര്‍ന്നു കിട്ടിയ രണ്ട് ദിനങ്ങള്‍....
എടുക്കുമ്പോള്‍ ഒന്നും, തൊടുക്കുമ്പോള്‍ പത്തും, കൊള്ളുമ്പോള്‍ നൂറുമാകുന്ന അര്‍ജുനന്റെ അസ്ത്രം പോലെ, കുട്ടികള്‍ക്ക് നല്‍കിയ ശിക്ഷയുടെ എണ്ണവും തീവ്രതയും ഓരോ മണിക്കൂറിലും പെരുകിപ്പെരുകി വരുന്ന സുന്ദരമായ കാഴ്ച്ചയും കണ്ടു.ഉത്തരവാദിത്തങ്ങളുടെ സമ്മര്‍ദ്ദവും പ്രതിബദ്ധതയും ഇല്ലാതെ, പുസ്തകം ഛര്‍ദിച്ചു വീട്ടില്‍ പോകുന്നതിന്റെ സുഖം അനുഭവിക്കാന്‍ കുറെ വര്‍ഷങ്ങളുടെ അധ്യാപന ജീവിതം കൂടി ബാക്കിയുള്ളത് ആശ്വാസം നല്‍കുന്നു.
ആയതിനാല്‍, ഈ ആട് ഇനി ഒരു ഭീകരജീവിയല്ല എന്ന് ചോര കുടിക്കാന്‍ കാത്തിരിക്കുന്ന സമൂഹത്തോടും എന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥികളോടും ഉറക്കെ ഉറക്കെ പ്രഖ്യാപിക്കുമ്പോള്‍ ഒരു റിലാക്‌സേഷന്‍ ഒക്കെയുണ്ട്.....

: സ്‌കൂളിലെ കുട്ടികളെ സ്വന്തം....മക്കളെപ്പോലെ കരുതി അവരെ നേര്‍വഴിക്കു നടത്താന്‍ ശ്രമിച്ച ഒരു പാവം പ്രിന്‍സിപ്പലിനെ കുരുതി കൊടുത്ത കുട്ടികളെ, മാതാപിതാക്കളെ,
ഞങ്ങള്‍ അദ്ധ്യാപകര്‍ക്ക് തെറ്റുപറ്റി നിങ്ങളെ സ്വന്തം മക്കളായി കണ്ടത് തെറ്റ്, നിങ്ങളെ തിരുത്താന്‍ ശ്രമിച്ചതു് അതിലേറെ തെറ്റ്,
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസ്സിലിരുന്ന് മദ്യപിച്ചതും തെറ്റായ സൗഹൃദങ്ങളിലേക്ക് പോകുന്നതും ശരിയല്ലെന്നു ബോധ്യപ്പെടുത്താനും തിരുത്താനും നടപടിയെടുത്തതു് ബാലാവകാശ മനുഷ്യാവകാശ ലംഘനമാണെന്ന് തിരിച്ചറിയാന്‍ ഞങ്ങള്‍ അദ്ധ്യാപകര്‍ക്ക് കഴിഞ്ഞില്ല. മാപ്പ്, മക്കളെ മാപ്പ്. ഒന്നോര്‍ത്തോളൂ- ഏഴു തലമുറ രക്ഷപെടാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചോളൂ. ഈശ്വരന്‍ പൊറുക്കട്ടെ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനത്തിലെ സീറ്റിൽ നിന്നെഴുന്നേറ്റ് ഒറ്റ ഓട്ടം’ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് താരമായി മലയാളി നഴ്സ്  (2 minutes ago)

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (7 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (8 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (9 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (9 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (9 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (10 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (11 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (11 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (12 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (13 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (13 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (13 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (13 hours ago)

Malayali Vartha Recommends