Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് നവീന്‍ ബാബുവിന്റെ കുടുംബം

29 JANUARY 2025 09:00 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് നവീന്‍ ബാബുവിന്റെ കുടുംബം. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തരുതെന്നു ബന്ധുക്കള്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നില്ല എന്നാണു മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന മറുപടി. തിടുക്കപ്പെട്ട് ഇന്‍ക്വസ്റ്റ് നടത്തിയിട്ടില്ലെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

അതേസമയം, പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തരുതെന്ന് എസിപിയെയും ജില്ലാ കലക്ടറെയും നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നു നവീന്‍ ബാബുവിന്റെ അടുത്ത ബന്ധുക്കള്‍ പറഞ്ഞു. എസിപി പറഞ്ഞത് അനുസരിച്ചാണ് കലക്ടറുമായി ബന്ധപ്പെട്ടത്. ആദ്യം കലക്ടര്‍ ഫോണ്‍ എടുത്തില്ല. പിന്നെ ഒപ്പമുള്ളയാളെ വിളിച്ച് കലക്ടറെ വിവരം അറിയിച്ചശേഷമാണു ഫോണില്‍ സംസാരിച്ചത്. ആരോപണവിധേയയുടെ ഭര്‍ത്താവും പ്രശാന്തനും പരിയാരം മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്നുണ്ടെന്ന് അറിഞ്ഞുവെന്നും അതുകൊണ്ട് പരിയാരത്ത് പോസ്റ്റ്മോര്‍ട്ടം നടത്തരുതെന്നുമാണു കലക്ടറോടു പറഞ്ഞത്. നിങ്ങള്‍ പേടിക്കേണ്ട എന്നായിരുന്നു കലക്ടറുടെ മറുപടി. ഒരു കാരണവശാലും പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തില്ല എന്നു കലക്ടര്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കലക്ടര്‍ നല്‍കിയ ഉറപ്പു മുഖവിലയ്ക്കെടുക്കുകയായിരുന്നു. അപ്പോഴത്തെ മാനസികാവസ്ഥയില്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്തിരുന്നില്ല. ഇപ്പോഴാണെങ്കില്‍ റെക്കോര്‍ഡ് ചെയ്യുമായിരുന്നു.

കേസില്‍ പ്രശാന്തനെ പ്രതിയാക്കണമെന്ന കുടുംബത്തിന്റെ പരാതി ഇതുവരെ പൊലീസ് പരിഗണിച്ചിട്ടില്ല. ആ പരാതിയുടെ പേരില്‍ മാത്രം പൊലീസിന് പ്രശാന്തനെ പ്രതിയാക്കാവുന്നതാണെന്നും നവീന്റെ കുടുംബം പറഞ്ഞു. അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്നതു രണ്ടാമത്തെ കാര്യമാണ്. പ്രതിയാക്കി അന്വേഷണം നടത്താവുന്നതായിരുന്നു. അന്വേഷണം നടത്തിയാല്‍ കോള്‍ ഹിസ്റ്ററി ഉള്‍പ്പെടെ പരിശോധിക്കേണ്ടിവരും. പ്രശാന്തന്‍ ആരെയൊക്കെ ബന്ധപ്പെട്ടിരുന്നുവെന്നു നോക്കേണ്ടിവരും. അതുകൊണ്ടാണ് ആ നടപടിയിലേക്കു പോകാത്തത്. ഇക്കാര്യം കോടതിയിലും പറഞ്ഞിട്ടുണ്ടെന്നു നവീന്റെ ബന്ധുക്കള്‍ പറഞ്ഞു.

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടോ എന്നും ഇതു സംബന്ധിച്ച നിഗമനങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ എന്നുമുള്ള ചോദ്യത്തിന് വിശദമായ അന്വേഷണം നടത്തി വരികയാണെന്നാണു മുഖ്യമന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. വസ്തുതകള്‍ പരിഗണിക്കാതെയാണു സിംഗിള്‍ ബെഞ്ച് വിധിയെന്നാണ് അപ്പീലിലെ പ്രധാന വാദം. സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പിഴവുകളുണ്ട്. ഭരണകക്ഷി നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ് പ്രതിസ്ഥാനത്ത്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്നും അപ്പീലില്‍ ആരോപിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനത്തിലെ സീറ്റിൽ നിന്നെഴുന്നേറ്റ് ഒറ്റ ഓട്ടം’ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് താരമായി മലയാളി നഴ്സ്  (2 minutes ago)

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (7 hours ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (8 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (9 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (9 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (9 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (10 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (11 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (11 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (12 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (13 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (13 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (13 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (13 hours ago)

Malayali Vartha Recommends